നിലമ്പൂരില്‍ രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളുടെ ശരീരത്തില്‍ പിടിക്കുന്ന പ്രതിക്കായി വലവീശി പോലീസ്

മലപ്പുറം: നിലമ്പൂര്‍ നഗരസഭ പരിധിയില്‍ രാവിലെ പ്രഭാത നടത്തത്തിന് ഇറങ്ങുന്ന യുവതികളെ ശല്ല്യപ്പെടുത്തുന്ന യുവാവിനു വേണ്ടി നിലമ്പൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
എന്നും രാവിലെ യുവാവ് നടക്കാന്‍ എത്തുന്ന സ്ത്രീകളുടെ ശല്യപ്പെടുത്തുന്നതായും ശരീരത്തില്‍ പിടിക്കുന്നതായും നിലബുര്‍ പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. പരാതിയെതുടര്‍ന്നാണ് യുവാവിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്.
സ്ത്രീകള്‍ നല്കിയ പരാതിയെ തുടര്‍ന്ന് സംഭവ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു. അതോടൊപ്പം പോലീസ് സ്ത്രീകള്‍ക്കും മറ്റും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട് . നിലമ്പൂര്‍ ചക്കാലകുത്ത് പ്രദേശത്താണ് യുവാവിന്റെ ശല്ല്യം ഏറ്റവും കൂടുതലുള്ളത്. സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന യുവാവിനെ അറിയുന്നവര്‍ എത്രയും പെട്ടെന്ന് നിലമ്പൂര്‍ സ്റ്റേഷനിലോ താഴെക്കാണുന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് നിലമ്പൂര്‍ പോലീസ് അറിയിച്ചു ഫോണ്‍ 9497980671, 9995439100, 9447844858.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]