മലപ്പുറം മേലാറ്റൂര്‍ സ്വദേശി ദമാമില്‍ മരിച്ചു

ദമാം: മലപ്പുറം മേലാറ്റൂര്‍ സ്വദേശി ദമാമില്‍ നിര്യാതനായി. മേലാറ്റൂര്‍ വേങ്ങൂര്‍ സ്വദേശി പരേതനായ പതിരാമ ണ്ണ സൈദലവിയുടെ മകന്‍ അബ്ദുസലാം (51) ആണ് വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. പതിനാല് വര്‍ഷമായി ദമാം ദോഹയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. ദഹറാന്‍ ഏരിയ കെഎംസിസി വൈസ് പ്രസിഡണ്ടായിരുന്നു. പെരിന്തല്‍മണ്ണ സ്വദേശിനി ലുബൈബത്താണ് ഭാര്യ. വിദ്യാര്‍ത്ഥികളായ സ്വാലിഹ്, ത്വയ്യിബ്, അമീര് എന്നിവര്‍ മക്കളാണ്. സീനത്ത്,മുജീബ് ഫൈസി എന്നിവര്‍ സഹോദരങ്ങളാണ്. ദമാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹത്തിന്റെ നിയമ നടപടി ക്രമങ്ങള്‍ ക്ക് അല്‍കോ ബാര്‍ കെഎംസിസി വെല്‍ഫെയര്‍ വിഭാഗം രംഗത്തുണ്ട്….

Sharing is caring!