കോട്ടക്കലിലേക്ക് പൂച്ചെടികള്‍ കയറ്റിവന്ന ലോറിയില്‍ കഞ്ചാവ് പ്രതി അറസ്റ്റില്‍

കോട്ടക്കലിലേക്ക്  പൂച്ചെടികള്‍ കയറ്റിവന്ന  ലോറിയില്‍ കഞ്ചാവ് പ്രതി അറസ്റ്റില്‍

മലപ്പുറം: ആന്ധ്രയില്‍ നിന്നും കോട്ടക്കലിലേക്ക് പൂച്ചെടികള്‍ കയറ്റിവന്ന ലോറിയില്‍ കഞ്ചാവ്. സംഭവത്തില്‍ പ്രതിയായ ജീവനക്കരന്‍ അറസ്റ്റില്‍. കുറ്റിപ്പുറം എക്സൈസ് ഇന്‍സ്പെക്ടര്‍ സജീവ് കുമാറും സംഘവും രണ്ടത്താണിയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ലോറി ജീവനക്കാരനായ ഇടുക്കി ബാലഗ്രാം സ്വദേശി പുത്തന്‍ വീട്ടില്‍ സന്ദീപ് കുമാറി (28) നെ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും 800 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കുറ്റിപ്പുറം റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍മാരായ മിനു രാജ്, ശിബുശങ്കര്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഹംസ സജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തിരൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കി.

Sharing is caring!