മലപ്പുറത്തെ പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ ക്ഷേത്രത്തിത്തിന് സൗജന്യമായി സ്ഥലം വിട്ടു നല്‍കി

മലപ്പുറത്തെ പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ ക്ഷേത്രത്തിത്തിന്  സൗജന്യമായി സ്ഥലം വിട്ടു നല്‍കി

മലപ്പുറം: ഏറെക്കാലമായി കോഴിക്കോടന്‍ മുച്ചിത്തിടം ഭഗവതി ക്ഷേത്രത്തിലേക്ക് പോകാന്‍ ബുദ്ധിമുട്ട് അനുഭവിച്ച വിശ്വാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരമായി. മുതുവല്ലൂര്‍ പരതക്കാട് ജുമാഅത്ത് പള്ളി ഭഗവതി ക്ഷേത്രത്തിലേക്ക് പോകുനുള്ള സ്ഥലം സൗജന്യമായി വിട്ടു നല്‍കിയതോടെയാണ് യാത്രാദുരിതത്തിന് പരിഹാരം ആയത്.

വര്‍ഷങ്ങളായി ഭഗവതി ക്ഷേത്രത്തിലേക്ക് പോകുന്ന വിശ്വാസികള്‍ക്ക് ആരാധനാകര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ വഴിയില്ലാത്തത് വലിയ ഒരു തടസമായിരുന്നു. പള്ളി സൗജന്യമായി വഴി നല്‍കിയതോടെ
ഈ സ്ഥലം പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ട് 110 മീറ്റര്‍ കോണ്‍ക്രീറ്റ് നടപ്പാതയാക്കി മാറ്റുകയായിരുന്നു.

ഏറെക്കാലമായി ഭഗവതി ക്ഷേത്രത്തിലേക്ക് പോകാന്‍ ദുരിതമനുഭവിച്ചതിന് പരിഹാരമായ സന്തോഷത്തിലാണ് ഇവിടുത്തെ വിശ്വാസികള്‍. ഒപ്പം ക്ഷേത്രത്തിലേക്ക് വഴി കൊടുക്കാനായ സന്തോഷത്തിലാണ് ഇവിടുത്തെ പള്ളി കമ്മിറ്റിക്കാരും മറ്റുള്ളവരും.
കഴിഞ്ഞദിവസം കോഴിക്കോടന്‍ ഭഗവതി ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഉദ്ഘാടനം നാട്ടുകാരും പഞ്ചായത്ത് പ്രസിഡന്റ് സക്കീറും ചേര്‍ന്ന് നിര്‍വഹിച്ചു. ഇതോടെ ആരാധനാകര്‍മം നിര്‍വഹിക്കാന്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഭഗവതി ക്ഷേത്രത്തിലേക്ക് പോയിരുന്ന വിശ്വാസികള്‍ക്ക് ഇത് വലിയ സഹായമായി മാറി.

Sharing is caring!