മലപ്പുറത്തെ 24കാരന് മസ്തിഷ്ക്കാഘാതത്തെ തുടര്‍ന്ന് കാനഡയില്‍ മരിച്ചു
മലപ്പുറം: കൊണ്ടോട്ടി ഒഴുകൂരിന് സമീപം വളയക്കുത്ത്, താമസിക്കുന്ന തലാപ്പില്‍ ത്തൊടിക ത്വല്‍ഹത്ത് മഹമൂദ് (24) കാനഡയില്‍ നിര്യാതനായി. പരേതനായ തലാപ്പില്‍ത്തൊടിക അബൂബക്കര്‍ ഹാജിയാണ് പിതാവ്. രണ്ടര വര്‍ഷമായി കനഡയിലുള്ള ത്വല്‍ഹത്ത് ഹാലി ഫാക്സ് പ്രവിശ്യയില്‍ ജോലി ചെയ്തു വരികയായിരുന്നു. മസ്തിഷ്ക്കാഘാതത്തെ തുടര്‍ന്നായിരുന്നു മരണം .മൃതദേഹം വിട്ടു കിട്ടുന്നതിനും അനുബന്ധ ചടങ്ങുകള്‍ക്കും ടോം തോമസ്, ഫൈസല്‍ മൂപ്പന് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ചു. സി.പി അസ്മാബിയാണ് മാതാവ്. ബദറുന്നീസ, റഹനാസ്, ജാസ്മിന്, സഫീറ (ടീച്ചര്‍, ജി എം എല്‍ പി എസ് കുട്ടശ്ശേരിക്കുളമ്പ), ജമാല്‍ അന്‍സാരി (ജിദ്ദ) എന്നിവര്‍ സഹോദരങ്ങളാണ്.അബ്ദുല്‍ റസാഖ് (ഒങഥഒടട, മഞ്ചേരി), അഷ്റഫ്(അരീക്കോട്), അബ്ദുല്‍ ജലീല്‍ (പത്തിരിയാല്‍ ), മുഹമ്മദ് യൂനുസ് (ടടഒടട മൂര്‍ക്കനാട് ) എന്നിവര്‍ സഹോദരീ ഭര്ത്താക്കന്മാരാണ്
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]