മുന്‍കാല കമ്മ്യൂണിസ്റ്റ് നേതാവ് മുക്കത്ത് അബ്ദുറഹ്മാന് മരണപ്പെട്ടു
അരീക്കോട്: മുന്‍കാല കമ്മ്യൂണിസ്റ്റ് നേതാവ് മുക്കത്ത് അബ്ദുറഹ്മാന് അരീക്കോട് മരണപ്പെട്ടു. 87 വയസ്സായിരുന്നു. മസ്തിശക്കാഘാതം മൂലം ഒരാഴ്ചക്കാലം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സി പി ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ,ഏറനാട് താലൂക്ക് ലാന്റ് ബോര്‍ഡ് അംഗം എന്നീ നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏഴ് മാസത്തോളം 1980 ല്‍ മോസ്കോ ഒളിംപിക്സ് കാലത്ത് സോവിയറ്റ് യൂണിയനില്‍ ചിലവഴിച്ചിട്ടുണ്ട്.
ആദ്യ കാലത്ത് അരീക്കോട് കലാ കായിക സാംസ്കാരിക രംഗത്ത് ഏറെ സജീവമായിരുന്നു . മൃതദേഹം പൂക്കോട്ടുചോല ജുമാ മസ്ജിദില്‍ ഖബറക്കി ഭാര്യ: പൂവഞ്ചേരി ഖദീജ. മക്കള്‍: എം.സുല്‍ഫിക്കര്‍,
എസ് ടി യു ദേശീയ പ്രസിഡണ്ട് അഡ്വ എം റഹ് മത്തുള്ള, എം.സറീന, ഗ്രന്ഥകാരനും കലാ സാംസ്കാരിക പ്രവര്‍ത്തകനുമായ എം.എ സുഹൈല്‍. മരുമക്കള്‍:ടി.പി അബ്ദുല്‍ റഷീദ് മുണ്ടെങ്ങര,
കൊരമ്പയില്‍ ബുഷ്റ, ഡോ.കെ.പി സുഹ്റബാനു,റാഷിദ.സി.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]