കോവിഡിനെ പേടിച്ച് മലപ്പുറം വേങ്ങരയില്‍ യുവാവ് തൂങ്ങിമരിച്ചു
വേങ്ങര: മലപ്പുറം വേങ്ങരയില്‍ യുവാവ് ആത്മഹത്യചെയ്തത് കോവിഡ് ഭീതിയെ തുടര്‍ന്നെന്ന് ആരോപണം. മലപ്പുറം വേങ്ങര പറപ്പൂരിലെ മല്ലപ്പറമ്പ് പുന്നത്ത് സൈതലവിയുടെ മകന് ഫൈസലിനെ (41) ആണ് സ്വന്തം വീടിന്റെ പിറകുവശത്തുള്ള ഷെഡില്‍ ഇന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെട്ടിഓട്ടോയില്‍ മത്സ്യ വിതരണം നടത്തുന്നയാളാണ് ഫൈസലിന് ഏതാനും ദിവസം മുമ്പ് പനി ഉണ്ടായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ തറവാട്ടുവീട്ടില്‍ നിന്നും കോട്ടക്കല്‍ മത്സ്യ മാര്‍ക്കറ്റില്‍ പോയി കച്ചവടക്കാരുടെ ഇടപാടുകള്‍ തീര്‍ത്ത വീട്ടില്‍ തിരിച്ചെത്തിയായിരുന്നു തൂങ്ങി മരണം. എല്ലാവരും തറവാട്ടുവീട്ടിലായിരുന്നു താമസം. രാവിലെ ഏഴു മണിയോടെയാണ് വീട്ടുകാര്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. തന്റെ മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്നു എഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. തിരൂരങ്ങാടി ആശുപത്രിയില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവാണെന്നു കണ്ടെത്തി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടത്തിനു ശേഷം വ്യാഴാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ വീണാലുക്കല്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.ഉമ്മ: നഫീസ. ഭാര്യ: സാജിത .മക്കള്‍: സഹീര്‍, ഉസ് നാ നസ്റി , മൊഹ്സിന്‍ .സഹോദരങ്ങള്‍: റംല , ജാഫര്‍, സാജിത ,കലാം.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]