മലപ്പുറം ഊരകത്തെ 31വയസ്സുകാരി കൊവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം ഊരകത്തെ 31വയസ്സുകാരി  കൊവിഡ് ബാധിച്ച്  മരിച്ചു

വേങ്ങര : കൊവിഡ് ബാധിച്ച് യുവതി മരിച്ചു. ഊരകം അഞ്ചുപറമ്പ് കറുമണ്ണില്‍ മൂസക്കുട്ടിയുടെ ഭാര്യ അമ്പിളിപ്പറമ്പന്‍ സാജിദ(31)യാണ് മരണപ്പെട്ടത്. നാല് ദിവസമുമ്പാണ് പനി ബാധിച്ചത്. ചൊവ്വാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന്
പുലര്‍ച്ചെയാണ് മരണപ്പെട്ടത്. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം അഞ്ചുപറമ്പ് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ മറവ് ചെയ്തു.
മകന്‍: സബീഹ്ദ. ഉമ്മ: ബിയ്യാത്തു . സഹോദരങ്ങള്‍: മൊയ്ദീന്‍കുട്ടി, ഉസ്മാന്‍, സൈദലവി, ഖദീജ, ഫൗസിയ.

Sharing is caring!