പരപ്പനങ്ങാടിയില്‍ കൊവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു

പരപ്പനങ്ങാടിയില്‍  കൊവിഡ്  ബാധിച്ച്  രണ്ടുപേര്‍ കൂടി മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ കൊവിഡ് ബാധിച്ച് ഇന്നലെ രണ്ടുപേര്‍ കൂടി മരിച്ചു
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ചെട്ടിപ്പടി
ആലുങ്ങല്‍ ബീച്ചിലെ തെക്കകത്ത് ഹംസ (77)യാണ് മരിച്ചത്. പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍കൊവിഡ് പ്രോട്ടോകോള്‍പ്രകാരം ശൈഖിന്റെ പള്ളി ഖബര്‍സ്ഥാനില്‍
ഖബറടക്കി. ഭാര്യ:പാത്തുമോള്‍.മക്കള്‍; കോയ മോന്‍, റസാഖ്, റഹീം, ബാദുഷ, താഹിറ, റംല,ചെറീവി, സൗദാബി. മരുമക്കള്‍: റസീന മോള്‍,ഫാത്തിമ, മുബീന, ആരിഫ, ഹുസൈന്‍, കുഞ്ഞിമരക്കാര്‍, ഉമ്മര്‍, സക്കരിയ.

പരപ്പനങ്ങാടി: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
ചികിത്സയിലിരിക്കെ കെ.പി.എച്ച് റോഡില്‍ നുള്ളംകുളത്ത് താമസിക്കുന്ന
കൊളക്കാടന്‍ അബ്ദുറഹ്മാന്‍(56) ആണ് മരിച്ചത്. കഴിഞ്ഞ ഒന്നിന് ഉണ്ടായ അപകടത്തെ
തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നടത്തിയ പരിശോധനയിലാണ് കൊവിഡ്
സ്ഥിരീകരിച്ചത്. ഭാര്യ:സക്കീന.മക്കള്‍: റാസിഖ്, അസീന, സല്‍മാന്‍ മുസ്ലിയാര്‍, സമീന.
മരുമകന്‍: റാസിഖ്.ഇതോടെ നഗരസഭയിലെ കൊവിഡ് മരണം ഔദ്യോഗികമായി
പന്ത്രണ്ടായി

Sharing is caring!