പമ്പില്‍ നിന്ന് ഇന്ധനം നിറച്ചു, പണം നല്‍കാതെ കാറുമായി യുവാവ് മുങ്ങി

പമ്പില്‍ നിന്ന്  ഇന്ധനം നിറച്ചു,  പണം നല്‍കാതെ  കാറുമായി യുവാവ്   മുങ്ങി

പെരിന്തല്‍മണ്ണ: പമ്പില്‍ നിന്ന് ഫൂള്‍ ടാങ്ക് ഇന്ധനം നിറച്ചതിന് ശേഷം പണം നല്‍കാതെ യുവാവ് കാറുമായി കടന്നതായി പമ്പ് ജീവനക്കാരന്റെ പരാതി. ദേശീയപാത രാമപുരത്തെ എസ്സാര്‍ പമ്പില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. വേഗതയില്‍ എത്തിയ ഹ്യൂഡായി ഐ ടെന്‍ കാറില്‍ ഇന്ധനം നിറച്ചതിന് ശേഷം പണം ആവശ്യപ്പെട്ടപ്പോള്‍ ധൃതിയോടെ വാഹനം എടുത്തു പോകുകയായിരുന്നു, കൊളത്തൂര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സി.സി.കാമറ ദൃശ്യങ്ങളും ഫോട്ടോയും പരിശോധിക്കുന്നുണ്ട്. വാഹന നമ്പര്‍ വ്യാജമാണന്ന് കണ്ടെത്തിയിട്ടുണ്ട്. സമാന രീതിയില്‍ കഴിഞ്ഞ ദിവസം (വ്യാഴം) രാത്രി ചേളാരി കാക്കഞ്ചേരിയിലെ പി.കെ ഓട്ടോ ഫ്യൂവല്‍സില്‍ നിന്ന് ഫുള്‍ ടാങ്ക് ഇന്ധനം നിറച്ച ശേഷം പണം നല്‍കാതെ പോകുന്ന ഹ്യുണ്ടായ് ഐ ബ്ലാക്ക് കാറിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട് ‘സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന രണ്ട് വാഹനങ്ങളെ ചുറ്റിപറ്റിയും സാമ്യതകളേറെയുണ്ട്. കൊളത്തൂര്‍ സി.ഐ.കെ.ഷമീറാണ് അന്വേഷണ ത്തിന് നേതൃത്വം നല്‍കുന്നത്.

Sharing is caring!