മലപ്പുറം വെളിമുക്കില്‍ ഒമ്പതാംക്ലാസുകാരന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചു

മലപ്പുറം വെളിമുക്കില്‍ ഒമ്പതാംക്ലാസുകാരന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചു

തിരൂരങ്ങാടി: വെളിമുക്ക് ആലുങ്ങലില്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. കിളിപ്പുറത്ത് താമസിക്കുന്ന ചേനക്കായി ഉമ്മറിന്റെ മകന്‍ അബ്ദുല്‍ വാഹിദ്(14) നെയാണ് ഇന്ന് ഉച്ചക്ക് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എടരിക്കോട് പി.കെ.എം.എം ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ്: മൈമൂന.
സഹോദരങ്ങള്‍: നമീറ നര്‍ഗീസ്, സല്‍മുനീസ, റമീസ്.
മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.

Sharing is caring!