തന്റെ ഇരട്ടക്കുട്ടികളുടെ മരണം: നരഹത്യക്ക് കേസെടുക്കണം മലപ്പുറം എസ്.പിയോട് എന്‍.സി ഷരീഫ്
മലപ്പുറം: പൂര്‍ണ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരട്ട കുട്ടികള്‍ മരിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് പിതാവ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കി. എന്‍.സി മുഹമ്മദ് ഷെരീഫാണ് മലപ്പുറം എസ്.പി ഓഫീസിലെത്തി െപരാതി നല്‍കിയത്. മെഡിക്കല്‍ കോളജ് സൂപ്രണ്ട്, സംഭവ സമയം ജോലിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ മനപൂര്‍വമായ നരഹത്യക്ക് കേസെടുക്കണമെന്നാണ് പരാതിയിലുള്ളത്.
26ന് പുലര്‍ച്ചെ 4.30ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിയിട്ടും സ്‌കാനിംങ് ചെയ്യാനൊ പരിശോധനാ നടത്താനൊ തയ്യാറായില്ലെന്നും പ്രസവ വേദനയാല്‍ കരഞ്ഞിട്ടും വേദന ഇല്ലെന്ന് പറഞ്ഞ് മടക്കി അയച്ചെന്നും പരാതിയില്‍ പറയുന്നു. ചികിത്സ തേടേണ്ട ആശുപത്രി നിശ്ചയിച്ച് തന്നില്ലെന്നും ആംബുലന്‍സ് നല്‍കിയില്ലെന്നും കുട്ടികളുടെ പിതാവ് പറഞ്ഞു.
ചികിത്സാ നിഷേധത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ കലക്ടര്‍ക്ക് പിതാവ് മൊഴി നല്‍കിയിരുന്നു. കലക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സാ വിവരങ്ങളും ഹാജരാക്കി. ഇത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുറ്റക്കാര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്.പിക്ക് പരാതി നല്‍കിയത്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




