47കാരിക്ക് മെക്കാനിക്കല്‍ ത്രോംബെക്ടമിയിലൂടെ പുനര്‍ജന്മംവയസ്സുകാരിക്ക് മെക്കാനിക്കല്‍ ത്രോംബെക്ടമിയിലൂടെ പുനര്‍ജന്മം
മലപ്പുറം: വലതു ഭാഗം തളര്‍ന്ന്, സംസാരിക്കുവാന്‍ കഴിയാത്ത അവസ്ഥയില്‍, അതിഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണ മൗലാന ആശുപത്രി എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിയ നാല്പത്തിഏഴ് വയസ്സുകാരിക്ക് മെക്കാനിക്കല്‍ ത്രോംബെക്ടമിയിലൂടെ പുനര്‍ജന്മം. എമര്‍ജന്‍സി വിഭാഗത്തിലെ ഡോ. റിയാസിന്റെ നേതൃത്വത്തില്‍ എം. ആര്‍. ഐ അടക്കം നടത്തിയ പരിശോധനകള്‍ക്ക് ശേഷം കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. ബിനീഷിന്റെ കീഴില്‍ അഡ്മിറ്റാക്കുകയായിരുന്നു. എം. ആര്‍. ഐ പരിശോധനയില്‍ തലച്ചോറിന്റെ ഇടത് ഭാഗത്തുണ്ടായ ഗരുതരമായ സ്ട്രോക്കാണ് രോഗ കാരണമെന്ന് കണ്ടെത്തി. നേരത്തെയുണ്ടായിരുന്ന റുമാറ്റിക്ക് ഹാര്‍ട്ട് ഡിസീസ്, ഹൈപ്പര്‍ തൈറോഡിസം, കൂടിയ രക്തസമ്മര്‍ദ്ദം തുടങ്ങിയവ രോഗത്തെ അതിഗുരുതരവും സങ്കീര്‍ണ്ണണവുമാക്കിയിരുന്നു. ഡോ.ബിനീഷിനെ കുടാതെ, കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. മാത്യൂസ് പോള്‍, കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. അരുണ്‍ തങ്കപ്പന്‍, കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. പവിത്ര മഹേഷ്, ക്രിറ്റിക്കല്‍ കെയര്‍ വിഭാഗം മോധാവി ഡോ. ഷോണ്‍ ഫിലിപ്പ് എന്നിവര്‍ സംയുക്തമായി രോഗിയെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കുകയായിരുന്നു.
തുടര്‍ന്ന് കാത് ലാബിലേക്ക് മറ്റിയ രോഗിയെ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം മോധാവി ഡോ. റിനോയ് ആര്‍ ആനന്ദ് ശസ്ത്രക്രിയ കുടാതെ തുടയിലെ രക്തക്കുഴലിലുടെ ചെറിയ ട്യൂബുകള്‍ ഉപയോഗിച്ച് മസ്തിഷ്‌കത്തിലെ രക്തക്കുഴലുകളിലെത്തിയാണ് മര്‍മ്മ പ്രധാന ഭാഗത്തെ ബ്ലോക്ക് മെക്കാനിക്കല്‍ ത്രോംബെകറ്റമി എന്ന നൂതന ചികിത്സയിലൂടെ നീക്കം ചെയ്തത്. തുടര്‍ന്ന് മസ്തിഷ്‌കത്തിലെ രക്തയോട്ടം സാധാരണ ഗതിയിലാക്കുകയും ചെയ്തു. കൃത്യസമയത്ത് ഇത്തരം ചികിത്സ നടത്തിയില്ലെങ്കില്‍ മരണമോ, ജീവിതകാലം മുഴുവന്‍ തളര്‍ന്ന് കിടക്കേണ്ടി വരികയൊ ഉണ്ടാകുന്ന ഒരു അവസ്ഥയാണിത്.
ഇപ്പോള്‍ രോഗിക്ക് വലത്തെ കൈകാലുകള്‍ക്ക് പഴയതുപോലെ ചലനശേഷി വരികയും, സംസാരശേഷി തിരിച്ചു കിട്ടുകയും ചെയ്തു. രോഗിക്ക് പതിനെട്ട് വര്‍ഷം മുമ്പ് ഹൃദയത്തിലെ മൈട്രല്‍ വാള്‍വ് മാറ്റിവെച്ചിരുന്നു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




