പുഴക്കാട്ടിരി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

പുഴക്കാട്ടിരി സ്വദേശി കോവിഡ്  ബാധിച്ച് മരിച്ചു

രാമപുരം : കോവിഡ് ബാധിച്ച് പുഴക്കാട്ടിരി സ്വദേശി മരിച്ചു. കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചിരുന്ന പരേതനായ തൊട്ടിയില്‍ മൊയ്തീന്റെ ഭാര്യ ഉമ്മുകുത്സു(60) മരണപ്പെട്ടത്. തിങ്കള്‍ രാവിലെയാണ് മരണം സംഭവിച്ചത്. ഖബറടക്ക ചടങ്ങുകള്‍ കോവിഡ് നടപടി ക്രമങ്ങള്‍ അനുസരിച്ച് നടന്നു. മക്കള്‍: ഷഫീര്‍, ഷാഫി, നഫീസ ,ഫാത്തിമ.മരുമക്കള്‍: നാസര്‍ ( പൂപ്പലം), അഷറഫ് (വലമ്പൂര്‍), സലീന (മണ്ണാര്‍ക്കാട്), ജുനൈന (കടുങ്ങപുരം).

Sharing is caring!