വേങ്ങര പഞ്ചായത്ത് വാര്‍ഡ് അംഗത്തെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി
വേങ്ങര: ബന്ധുവിന്റെ വീട്ടിലേക്കുള്ള വഴി അനധികൃതമായി അടച്ചു പൂട്ടിയ സംഭവം അന്വേഷിക്കുന്നതിന് സി പി ഐ (എം) നേതാക്കളോടൊപ്പം എത്തിയ വാര്‍ഡുമെമ്പറെ മര്‍ദ്ദിച്ചതായാണ് പരാതി. 21-ാം വാര്‍ഡ് അംഗവും സി. പി. എം ലോക്കല്‍ കമ്മറ്റി അംഗവുമായ പി. അച്യുതനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ബോധംകെട്ടുവീണ അദ്ദേഹത്തെ വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സഹോദരന്മാരായ ഉണ്യാലുങ്ങല്‍ അബ്ദുല്‍ കരീം ,മുഹമ്മദ് ബഷീര്‍, അബ്ദുല്‍ കാദര്‍ ഇവരുടെ പിതാവ് കുഞ്ഞിക്കാദര്‍ എന്നിവര്‍ സംഘം ചേര്‍ന്ന് അച്യുതനെ മര്‍ദ്ദിച്ചതായാണ് പരാതി. ഏറെക്കാലമായി പുളിക്കല്‍ ,പാറയില്‍ കുടുംബങ്ങള്‍ വഴി നടന്നിരുന്ന ഇടവഴി ഗേറ്റ് വെച്ച് അടക്കുകയും നടവഴി കല്ലിട്ടു തടസ്സപ്പെടുത്തുകയും ചെയ്ത സംഭവം. അന്വേഷിക്കുന്നതിന്നു വേണ്ടി സി പി .എം നേതാക്കളായ കെ. ടി. അലവിക്കുട്ടി, പി. പത്മനാഭന്‍ , കെ. കെ. രാമകൃഷ്ണന്‍ എന്നിവരുടെ കൂടെ എത്തിയതായിരുന്നുവത്രെ അച്ച്യുതന്‍. സി പി ഐ (എം) കോട്ടക്കല്‍ ഏരിയാ സെക്രട്ടറി തയ്യില്‍ അലവി ചികിത്സയിലുള്ള പി. അച്യുതനെ സന്ദര്‍ശിച്ചു.പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സി. പി. എം വേങ്ങര ലോക്കല്‍ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




