മലപ്പുറത്തുകാരന്‍ പ്രവാസിവിമാനത്തില്‍ യാത്രചെയ്തത്തനിച്ച്

മലപ്പുറത്തുകാരന്‍  പ്രവാസിവിമാനത്തില്‍  യാത്രചെയ്തത്തനിച്ച്

മലപ്പുറം: വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ലക്ഷങ്ങളാണ് ചെലവ്. എന്നാല്‍ ലക്ഷങ്ങള്‍ ചിലവഴിക്കാതെ വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത ഒരു വ്യക്തിയുണ്ട് മലപ്പുറം വേങ്ങരയില്‍. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം ആളുകള്‍ മാത്രമാണ് വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര നടത്തുന്നത്. മറ്റുള്ള സ്വകാര്യ വാഹനങ്ങളില്‍ ഒറ്റയ്ക്ക് യാത്ര നടത്തുന്നത് പോലെയല്ല വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര നടത്തുന്നത്. അങ്ങിനെ വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര നടത്തിയ സന്തോഷത്തിലാണ് മലപ്പുറം കണ്ണമംഗലം ചേറൂരിലെ മണ്ടോട്ടില്‍ സലാഹുദ്ദീന്‍.

അബുദാബിയില്‍ ജോലി ചെയ്യുന്ന സലാഹുദ്ദീന്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മുമ്പ് നിശ്ചയിച്ചപ്രകാരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നും യാത്ര ആരംഭിച്ചത്. കരിപ്പൂരിലേക്ക് ആണ് സലാഹുദ്ദീന്റെ യാത്ര. എയര്‍പോര്‍ട്ടില്‍ എത്തിയപ്പോളാണ് അറിയുന്നത് വിമാനം മധുര വഴിയാണ് പോകുന്നതെന്ന്. വിമാനം യാത്ര ആരംഭിക്കുകയും മധുരയിലെത്തി കഴിഞ്ഞപ്പോള്‍ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും ഇറങ്ങി. ആദ്യം സലാഹുദ്ദീന്‍ ഒന്നു ഞെട്ടിയെങ്കിലും പിന്നീടാണ് കാര്യങ്ങള്‍ മനസ്സിലായത്.

മധുരയില്‍ നിന്ന് വിമാനം വീണ്ടും കരിപ്പൂരിലേക്ക് പറക്കാന്‍ ഒരുങ്ങുമ്പോള്‍ താന്‍ മാത്രമാണ്വി മാനത്തിലെ യാത്രക്കാരന്‍ എന്ന് പിന്നീടാണ് സലാഹുദ്ദീന്‍ അറിഞ്ഞത്. എല്ലാ ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. കരിപ്പൂരിലേക്ക് ഒറ്റക്ക് യാത്ര നടത്താന്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം മാത്രം അവസരം ലഭിച്ച സലാഹുദ്ദീന്റെ അമ്പരപ്പ് വിമാനം കരിപ്പൂരിലെത്തുതുവരെ മാറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പിന്നീട് കരിപ്പൂരില്‍ വിമാനമിറങ്ങിയ സലാഹുദ്ദീന്‍ വിഐപി പരിഗണനയും നല്‍കി. ലഗേജുകള്‍ എല്ലാം കയ്യില്‍ തന്നെ നല്‍കി പരിശോധനകളെല്ലാം വേഗം പൂര്‍ത്തിയാക്കി പുറത്തിറക്കി. തുടര്‍ന്ന് വിമാനത്താവളത്തിലെ ആരോഗ്യ വകുപ്പ് നല്‍കുന്ന കൊവിഡ് നിര്‍ദേശങ്ങളെല്ലാം പാലിച്ച് വിമാനത്താവളത്തിന് പുറത്തെത്തിയ സലാഹുദ്ദീന്റെ അമ്പരപ്പ് ഇപ്പോഴും വിട്ടുമാറിയിട്ടില്ല.

Sharing is caring!