വി ടി.എം- അഷ്റഫി തങ്ങള്‍ കോവിഡ് ബാധിച്ച് മരിച്ചു

താനൂര്‍: എസ്.വൈ.എസ് താനാളൂര്‍ യൂണിറ്റ് പ്രസിഡന്റും എസ്.എം.എ താനാളൂര്‍ റീജ്യണല്‍ പ്രസിഡന്റും ബയാനുല്‍ ഹുദാ സുന്നി മദ്രസ ശാന്തിനഗര്‍ പ്രസിഡന്റുമായിരുന്ന സയ്യിദ് വി ടി.എം- അഷ്റഫി തങ്ങള്‍ (50) കോവിഡ് ബാധിച്ചു മരിച്ചു ഭാര്യ ശരീഫബീവി, മക്കള്‍ :സയ്യിദ് ഹാമിദ് അദ്നാന് (മഴവില്‍ ക്ലബ് പ്രസിഡന്റ്, എം.ഇ.ടി.തിരൂര്‍ സെന്‍ട്രല്‍ സ്കൂള്‍), സയ്യിദ് മുഹമ്മദ് ഇഹ്സാന്‍ ,പിതാവ് ആറ്റകോയ തങ്ങള്‍ മാതാവ് സൈനബ ബീവി,
താനൂരില്‍ വ്യാപാരികള്‍ ദുരിതത്തില്‍
കോവിഡ് 19 മഹാമാരിയില്‍ നിരന്തരം കണ്ടൈന്‍മെന്റ് മേഖലയായി പ്രഖ്യാപികുന്ന സാഹചര്യത്തില്‍ കച്ചവട സ്ഥാപനങ്ങളിലെ വ്യാപാരികള്‍കും തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആശ്വസ ധന പാക്കേജ് പ്രഖ്യാപിക്കണമെന്ന് താനൂര്‍ മണ്ഡലം എസ്.ടി.യു. കമ്മറ്റി യോഗം ആവശ്യപെട്ടു. താനൂര്‍ നിയോജക മണ്ഡലങ്ങളിലെ മുനിസിപാലിറ്റിയിലും വിവിധ പഞ്ചായത്ത് പ്രദേശങ്ങളിലും കോവിഡ് മഹാമാരി വ്യാപിക്കുന്ന സാഹചര്യത്തില്‍ ഭുരി പാകം കച്ചവട സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. തുറന്ന് പ്രവര്‍ത്തികുന്ന ആവശ്യ സാധനങ്ങള്‍ വില്കുന്ന സ്ഥാപനങ്ങള്‍ നാമമാത്രമാണ്. തുടരെ തുടരെ കണ്ടൈന്‍മെന്റ് സോണുകളായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത് കാരണം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ഇതുമൂലം വ്യാപരികളും തൊഴിലാളികളും കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഈ ഒരു പരിതസ്ഥിതിയില്‍ സര്‍ക്കാര്‍ പാവപെട്ട തൊഴിലാളികളെയും വ്യാപാരികളെയും കണ്ടില്ലെന്ന് നടിക്കുന്നതില്‍ യോഗം പ്രതിഷേധിച്ചു. ഇതു സംബന്ധിച്ച് തൊഴില്‍ വകുപ്പ് മന്ത്രി,ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കാന് യോഗം തീരുമാനിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഇ.പി.കുഞ്ഞാവ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ധീഖ് താനൂര്‍, സി.പി. സുലൈമാന്‍, കെ.വി. അലി അക്ക്ബര്‍, ആബിദ് വടക്കയില്‍ , കുഞ്ഞി മുഹമ്മദ് ഒഴുര്‍, ഹംസകുട്ടി പത്തംമ്പാട്, വി.പി.അബു, അബ്ദുള്ള താനാളൂര്‍, കുഞ്ഞി മുഹമ്മദ് മാസ്റ്റര്‍ പൊന്മുണ്ടം, സര്‍ദാര്‍ കുരിക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
RECENT NEWS

പാതിവില ഓഫർ അഴിമതി; നജീബ് കാന്തപുരത്തിനെതിരെ ഗുരുതര ആരോപണവുമായി സി പി എം
വിഷയത്തിൽ ഡി വൈ എഫ് ഐ നാളെ എം എൽ എ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും