ഏറനാട്ടിൽ 186 കോടി രൂപയുടെ റോഡ് വികസനം, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

അരീക്കോട്: ശക്തമായ മഴയിലും പ്രളയത്തിലും തകരാത്ത ദീർഘകാലം നിലനിൽകുന്ന നൂതനവും സാങ്കേതികത്വമുള്ളതുമായ റോഡുകളാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയുടെ നവീകരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരീക്കോട് വച്ച് നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്രി പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചത്. മലപ്പുറം ജില്ലയിലെ ഏറനാട് , മഞ്ചേരി, മലപ്പുറം, നിയോജക മണ്ഡലത്തിലൂടെ കടന്നു പോകുന്ന കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയുടെ എരഞ്ഞിമാവ് മുതൽ എടവണ്ണ വരെയും പ്രധാന ജില്ല റോഡ് സൗത്ത് പുത്തലം മുതൽ മഞ്ചേരി നെല്ലിപറമ്പ് വരെയുള്ള റോഡിന്റെ പ്രവർത്ത ഉദ്ഘാടനമാണ് നടന്നത്.
പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഏറനാട് എം എൽ എ പി കെ ബഷീർ സ്വാഗതം പറഞ്ഞു. മലപ്പുറം എം പി
പി കെ കുഞ്ഞാലിക്കുട്ടി വീഡിയോ കോൺഫറൻസിലൂടെ ആശംസകൾ അറിയിച്ച് സംസാരിച്ചു. റിപ്പോർട്ട് കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എഞ്ചിനീയർ മനീഷ വി.എസ് അവതരിപ്പിച്ചു.
മണ്ഡലത്തിലെ തന്നെ വലിയ റോഡ് വികസന പ്രവർത്തികളിൽ ഒന്നാണിത്. പ്രളയത്തിൽ നാശം സംഭവിക്കാത്ത ലോകോത്തര നിലവാരത്തിലുള്ള റോഡുകളാണ് നമ്മുടെ ലക്ഷ്യം. നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നമ്മളോരുത്തരുടെയും ആവശ്യമാണെന്ന ബോധ്യത്തോടെ നാട്ടുകാർ പ്രവൃത്തിയുമായ് സഹകരിക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു.
186 കോടി രുപയുടെ പ്രൊജക്ററ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കെ എസ് ടി പി യ്ക്കാണ് പ്രവർത്തന നടത്തിപ്പ് ചുമതല. ഒന്നര വർഷം പ്രവർത്തന കാലാവധിയിൽ ശ്രീധന്യ കൺസ്ട്രക്ഷൻസിനാണ് പ്രവൃത്തി ചുമതല. പ്രൊജക്റ്റിൽ റോഡ് വീതി കൂട്ടൽ ,കൈവരി, നടപ്പാത,കലുങ്ക് , വെളിച്ചം ഉൾപ്പെട്ട നവീകരണപ്രവർത്തനങ്ങളാണ് നടപ്പാക്കുക. തുടർച്ചയായ വർഷങ്ങളിൽ പ്രളയം നേരിട്ട പ്രദേശത്തെ അതിനെ അതിജീവിക്കാൻ ആകുന്ന വിധത്തിലുള്ള നിർമാണമാണ് നടത്തുക. അഞ്ച് വർഷത്തോളം റോഡിന്റെ കേടുപാടുകൾ തീർക്കാനുള്ള ഉത്തരവാദിത്വവും നിർമാതാക്കൾക്കുണ്ട്.
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പൻ ലക്ഷ്മി,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ഭാസ്കരൻ, പി പി സഫറുള്ള, എം കെ കുഞ്ഞുമുഹമ്മദ് , ഉണ്ണികൃഷ്ണൻ,ജബ്ബാർ മൈത്ര,സി ടി അലി മൗലവി, എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ (കണ്ണൂർ) നന്ദി പറഞ്ഞു.
RECENT NEWS

മലപ്പുറം പോലീസിന്റെ മിന്നൽ പരിശോധന; കൊണ്ടോട്ടിയിൽ 50 കിലോ കഞ്ചാവ് പിടികൂടി
കൊണ്ടോട്ടി: വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 50 കിലോ കഞ്ചാവ് മലപ്പുറം ഡാൻസാഫ് നടത്തിയ പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറൂഖ് സ്വദേശി കെ പി ജിബിൻ (26), കടലുണ്ടി പെരിയമ്പലം സ്വദേശി [...]