മൈജി മൊബൈല്‍ ഫോണ്‍ ഷോറൂമില്‍ ചുമര്‍ തുരന്ന് മോഷണം

വളാഞ്ചേരി: വളാഞ്ചേരിയിലെ മൈജി മൊബൈല്‍ ഫോണ്‍ ഷോറൂമില്‍ മോഷണം. കോഴിക്കോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്.രണ്ട് ലക്ഷത്തി തൊണ്ണൂറ്റിനാലായിരം രൂപയും ലാപ് ടോപ്പുകളും നാലു മൊബൈല്‍ ഫോണുകളും മോഷണം പോയിട്ടുണ്ട്.ഷോപ്പിന്റെ പിറകിലെ ഭാഗം കുത്തിപ്പൊളിച്ച് ഓട്ടയാക്കിയാണ് മോഷണം നടത്തിയത്.സംഭവത്തെ തുടര്‍ന്ന് മലപ്പുറത്ത് നിന്ന് ഡോക് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.വളാഞ്ചേരി പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Sharing is caring!