സാമ്പത്തിക സംവരണത്തിന്റെ പേരില്‍ സംവരണ അട്ടിമറി അനുവദിക്കില്ല: എസ്.കെ.എസ്.എസ്.എഫ്

സാമ്പത്തിക സംവരണത്തിന്റെ  പേരില്‍ സംവരണ അട്ടിമറി  അനുവദിക്കില്ല:  എസ്.കെ.എസ്.എസ്.എഫ്

മലപ്പുറം: കൃത്യമായ ആലോചനകളില്ലാതെ സാമ്പത്തിക സംവരണം നടപ്പിലാക്കിയ സര്‍ക്കാര്‍ നടപടി മുസ്്ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങളുടെ സംവരണ അവസരങ്ങള്‍ നിഷേധിക്കുന്നതാണെന്നു എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി. യാതൊരു പഠനത്തിന്റേയും അടിസ്ഥാനമില്ലാതെ നടപ്പിലാക്കിയ ഈ നടപടിയിലൂടെ വിവിധ സംവരണ വിഭാഗങ്ങളുടെ ജനറല്‍ കാറ്റഗറിയിലുള്ള അവസരങ്ങളാണ് നഷ്ടപ്പെടുന്നത്. ആയിരക്കണക്കിനു കുട്ടികള്‍ക്ക് തുടര്‍പഠനത്തിനു അവസരമില്ലാതിരിക്കുമ്പോള്‍, ആസൂത്രണമില്ലായ്മയുടെ ഫലമായി നിരവധി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണുള്ളത്. അവസരങ്ങളില്ലാത്തവര്‍ക്ക് സീറ്റുകള്‍ ഉറപ്പിലാക്കുന്നതിനു പകരം, അനാവശ്യമായി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാനിടയാകുന്ന പ്രവണത സര്‍ക്കാര്‍ പുന:പരിശോധന നടത്തണമെന്നും എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു.

നിലമ്പൂരില്‍ ചേര്‍ന്ന മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറിയേറ്റ് ക്യാംപില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്തു. ഡോ.സാലിം ഫൈസി കൊളത്തൂര്‍ തസ്‌കിയ സെഷന് നേതൃത്വം നല്‍കി.സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍,സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍,സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, ശമീര്‍ ഫൈസി ഒടമല,സി.ടി.ജലീല്‍, നാസര്‍ മാസ്റ്റര്‍ കരുളായി,സുബൈര്‍ ഫൈസി ചെമ്മലശ്ശേരി, മുഹമ്മദലി ഫൈസി അഞ്ചച്ചവിടി, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്,ശംസാദ് സലീം നിസാമി കരിങ്കല്ലത്താണി,സ്വാദിഖ് ഫൈസി അരിമ്പ്ര,യൂനുസ് ഫൈസി വെട്ടുപ്പാറ,ഇസ്മാഈല്‍ അരിമ്പ്ര,അബദുസലിം യമാനി കാഞ്ഞിരം,ശംസുദ്ദീന്‍ ബദ്രി കരുവാരകുണ്ട്,മന്‍സൂര്‍ വാഫി ചൂളാട്ടിപ്പാറ,ഇര്‍ഫാന്‍ ഹബീബ് ഹുദവി മേലാറ്റൂര്‍,മുഹ്സിന്‍ മാസ്റ്റര്‍ വെള്ളില,സെനുദ്ധീന്‍ മാസ്റ്റര്‍ കുഴിമണ്ണ,സ്വമദ് മാസ്റ്റര്‍ വാഴയുര്‍,റിയാസ് പുളിക്കല്‍,ഉസൈര്‍ കരിപ്പൂര്‍അബദുറഹിമാന്‍ തോട്ടുപൊയില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ജനറല്‍ സെക്രട്ടറി ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി സ്വാഗതവും എ.പി.അബ്ദുറഷീദ് വാഫി നന്ദിയും പറഞ്ഞു.

Sharing is caring!