പൊന്നാനിയില്‍ രണ്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു

പൊന്നാനി: പൊന്നാനിയില്‍ രണ്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു. പൊന്നാനി നഗരസഭ മുന്‍ കൗണ്‍സിലറും, വ്യാപാരിയുമായ പി.വി അബ്ദുല്ലക്കുട്ടി (74) പുതുപൊന്നാനി കടവനാട് സ്വദേശി തോട്ടുവളപ്പില്‍ ഷണ്മുഖന്‍ (71 ) എന്നിവരാണ് മരിച്ചത്. നഗരസഭ മുന്‍ കൗണ്‍സിലറും,വ്യാപാരിയും ചന്തപ്പടി സ്വദേശിയുമായ പി.വി അബ്ദുല്ല കുട്ടി കോവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

അസുഖം കൂടിയതോടെ പൊന്നാനി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.പുതുപൊന്നാനി കടവനാട് സ്വദേശി തോട്ടുവളപ്പില്‍ ഷണ്മുഖന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലായിരുന്നു. നേരത്തെ അമിത പ്രമേഹമുള്‍പ്പടെ ഉണ്ടായിരുന്നയാളാണ്. ആലത്തിയൂര്‍ ഇമ്പിച്ചിബാവ സ്മാരക സഹകരണ ആശുപത്രിയില്‍ നടന്ന പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് മഞ്ചേരിയിലേക്ക് മാറ്റുകയായിരുന്നു. നഫീസയാണ് അബ്ദുല്ല കുട്ടിയുടെ ഭാര്യ. മക്കള്‍ :അബൂള്‍ ബഷീര്‍, അബ്ദുള്‍ ഗഫൂര്‍ ,അബ്ദുള്‍ നാസ്സര്‍ ,ജമീല. മരുമക്കള്‍: ജസീല, പി.സി.സബീന, ഹഫ്‌സീന, ഇബ്രാഹിംകുട്ടി .സഹോദരങ്ങള്‍: അബ്ദുള്‍ ഖാദര്‍ ,ഉമ്മര്‍, ഉസ്മാന്‍ ,അസീസ് അലി, സലാം, സാലിഹ്, അയ്യൂബ്, ഖയ്യൂം, സുഹ്‌റ, ലത്തീഫ് ,ജലീല്‍. ചന്ദ്രമതിയാണ് ഷണ്‍മുഖന്റെ ഭാര്യ. മക്കള്‍: ബീന, വിജീഷ് (ഡ്രൈവര്‍), മിനി. മരുമക്കള്‍: ശ്രുതി, സുരേഷ്, ശ്രീജേഷ്.

Sharing is caring!