വാടക ക്വാര്‍ട്ടേഴ്‌സിലെ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച 60കാരന്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന ഏഴുവയസുകാരിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ച 60കാരനെ അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന ഏഴു വയസുകാരിയെ തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന 60കാരനാണ് പീഡിപ്പിച്ചത്.

ചൈല്‍ഡ് ലൈന്‍ അറിയിച്ചതു പ്രകാരം കുട്ടിയുടെ മൊഴിയെടുത്ത പെരിന്തല്‍മണ്ണ പോലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകളില്‍ കേസെടുത്ത് അന്വേഷണം നടത്തി വരവെ പ്രതിയെ കോഴിക്കോട് കല്ലായിയില്‍ ജോലി സ്ഥലത്തു നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ സിഐ സി.കെ.നാസര്‍, എസ്‌ഐമാരായ രമാദേവി, ജീജോ, സിപിഒമാരായ മിഥുന്‍,ഷജീര്‍, ജയന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Sharing is caring!