കരിപ്പൂരില്‍ 62ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം മൊറയൂര്‍ സ്വദേശി പിടിയില്‍

മലപ്പുറം: കരിപ്പൂരില്‍ 1200ഗ്രാംവരുന്ന 62ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം മൊറയൂര്‍ സ്വദേശി പിടിയില്‍. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ജിദ്ദയില്‍നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തില്‍ വന്നിറങ്ങിയ മലപ്പുറം മൊറയൂര്‍ സ്വദേശി കുയങ്ങല്‍ പാലോളി അജ്മല്‍(24)ആണ് സ്വര്‍ണവുമായി കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായത്. ഹൈഡ്രോളിക് എയര്‍പമ്പിനുള്ളിലെ കംപ്രസറിനുള്ളില്‍ ഉരുക്കി ഒഴിച്ച നിലയിലായിരുന്നു സ്വര്‍ണം. രഹസ്യവിവരത്തെ തുടര്‍ന്നു പുലര്‍ച്ചെ ഒരുമണിയോടെ കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം യാത്രക്കാരന്റെ ബാഗേജില്‍നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. മാര്‍ക്കറ്റില്‍ ഇന് 62ലക്ഷം രൂപ വിലവരും. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീസ് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണന്‍ ഡോ. എന്‍.എസ് രാജിയുടെ നിര്‍ദ്ദേശപ്രകാരം സൂപ്രണ്ട് കെ.കെ പ്രവീണ്‍ കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് ഫൈസല്‍, സന്തോഷ് ജോണ്‍, ഹെഡ് ഹവല്‍ദര്‍മാരായ എം.സന്തോഷ്‌കുമാര്‍, ഇ.വി മോഹനന്‍ എന്നിവര്‍ചേര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്. കരിപ്പൂര്‍ എയര്‍പോര്‍ട്ട് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് സ്വര്‍ണ്ണം പിടികൂടിയത്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *