കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി സൗദിയില്‍ മരണപ്പെട്ടു

മലപ്പുറം: കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി സഊദിയില്‍ മരണപ്പെട്ടു. കുറ്റിപ്പുറം പാലാട്ടുവളപ്പില് കാലടി പറമ്പില്‍ വീരാനാണ് (50) റിയാദില്‍ മരണപ്പെട്ടത്. പ്രിന്‍സ് മുഹമ്മദ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. ഭാര്യ: ആസ്യ. മക്കള്‍: സുഹറ, ഷാഹുല്‍ ഹമീദ്, ഇബ്റാഹീം, മിസ്രിയ. മരുമകന്: മുനീര്‍. സഹോദരങ്ങള്‍: ഫാത്തിമ, മുഹമ്മദ് റിയാദ്, ശരീഫ്. ആയിശ. മയ്യിത്ത് റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്മാന് സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ രംഗത്തുണ്ട്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി