ബൈക്കില്‍ സഞ്ചരിക്കവെ ടയര്‍പൊട്ടിയുണ്ടായ അപകടത്തില്‍പ്പെട്ട് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു

മലപ്പുറം: ബൈക്കില്‍ സഞ്ചരിക്കവെ ടയര്‍പൊട്ടിയുണ്ടായ അപകടത്തില്‍പ്പെട്ട് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു. മകനോടൊപ്പം ബൈക്കില്‍ ഡ്യുട്ടിക്ക് പോകുന്നതിനിടെ ബൈക്കിന്റെ ടയര്‍പൊട്ടി ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന മലപ്പുറം കണ്‍ട്രോള്‍ റും പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ മലപ്പുറം വള്ളിക്കുന്ന് സ്വദേശി കെ.അബ്ദുല്‍ മജീദ്(52)ആണ് മരിച്ചത്. വള്ളിക്കുന്നിലെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം മകനൊപ്പം ബൈക്കില്‍ ഡ്യുട്ടിക്ക് പോകുന്ന വഴിയില്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ടയര്‍പ്പൊട്ടി അപകടത്തില്‍പ്പെട്ട് ഗുരുതര പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തിവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു.ഭാര്യ: മുനീറ . മക്കള്‍: സമീഹ് (പോലിസ് ട്രെയിനി, കണ്ണുര്‍ എ.ആര്‍ ക്യാമ്പ്), സ്വബാഹ്, ഷഹല.മരുമകന്‍: സുഹൈല്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വൈകിട്ട് വള്ളിക്കുന്ന് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും

Sharing is caring!