പ്രവര്‍ത്തനങ്ങള്‍കൊണ്ട് മാതൃക കാണിച്ച സി.പി.ഷാജി മലപ്പുറം ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റ്

പ്രവര്‍ത്തനങ്ങള്‍കൊണ്ട് മാതൃക കാണിച്ച സി.പി.ഷാജി മലപ്പുറം ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റ്

മലപ്പുറം: മലപ്പുറം ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റായി കോഡൂര്‍ പഞ്ചായത്ത് പ്രസിഡഷന്റ് സി.പി.
ഷാജി. ഒതുക്കുങ്ങല്‍ പഞ്ചായത്തിന്റെ ദീര്‍ഘകാല പ്രസിഡന്റും മുസ്്ലിം ലീഗ് നേതാവും പ്രമുഖ സാമൂഹിക പ്രവര്‍ത്തനകുനുമായിരുന്ന കടമ്പോട്ട് ബാപ്പു ഹാജിയുടെ സ്മരണക്കായ് കടമ്പോട്ട് ബാപ്പുഹാജി ഫൗണ്ടേഷന്‍ മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനായി ഏര്‍പ്പെടുത്തിയ രണ്ടാമത് പുരസ്‌കാരമാണ് സി.പി ഷാജിയെ തേടിയെത്തിയത്. വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃക കാണിച്ച ഷാജിക്ക് ലഭിച്ച സി.പി.ഷാജിക്കിത് അര്‍ഹതക്കുള്ള അംഗീകാരമായി.

2015-2020 കലയളവിലെ മികച്ച വികസന, സേവന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നത്. 10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം 13ന് രാവിലെ 9.30ന് പാണക്കാട് നടക്കുന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറും. ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലികുട്ടി എം.പി, കെ.പി.എ മജീദ് പങ്കെടുക്കും. ചന്ദ്രിക പത്രാധിപര്‍ സി.പി. സൈതലവി ചെയര്‍മാനും ഹനീഫ പുതുപറമ്പ്, സി.കെ.എ റസാഖ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

എം.എസ്.എഫ് പ്രവര്‍ത്തകനായി വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തിയ ഷാജി മുസ്്ലിം യൂത്ത്ലീഗ് കോഡൂര്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ 2002 മുതല്‍ 2007 വരെ ട്രഷററായും 2007 മുതല്‍ 2011 വരെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ജനപ്രതിനിധിയെന്ന നിലയില്‍ 2005 മുതല്‍ 2010 വരെ ഗ്രാമപഞ്ചായത്തംഗമായും 2010 മുതല്‍ 2015 വരെ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റുമായി. 2015 മുതല്‍ നിലവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. വയോജനങ്ങള്‍, കുട്ടികള്‍, കൗമാരക്കാര്‍, ഭിന്നശേഷിക്കാര്‍ വിധവകള്‍, വിവിധ കാരണങ്ങളാല്‍ ഒറ്റപ്പെട്ടവര്‍ എന്നിവര്‍ക്ക് ആശ്രയമായ സന്തോഷകൂട് പദ്ധതി, കാര്‍ഷിക രംഗത്തെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ കോഡൂര്‍ഫ്രഷ് എന്ന കോഫ്രഷ് പദ്ധതി, വിദ്യലയങ്ങള്‍ ഹൈടെക്, കയ്യേറ്റ ഭൂമി തിരിച്ചുപിടിച്ചു വ്യത്യസ്തമായ പദ്ധതികള്‍, ബഡ്സ് സ്‌കൂള്‍, ബാല സൗഹൃദ പഞ്ചായത്ത്, ആരോഗ്യം, കുടിവെള്ളം എന്നിവ ഉറപ്പു വരുത്താന്‍ സമഗ്ര പദ്ധതികള്‍ എന്നിവയാണ് പ്രധാനമായും ജൂറി പരിഗണിച്ചത്.

Sharing is caring!