കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് സംഘം ഡിആര്‍ഐ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു

കരിപ്പൂരില്‍ സ്വര്‍ണക്കടത്ത്  സംഘം  ഡിആര്‍ഐ  ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍  ശ്രമിച്ചു

മലപ്പുറം: കരിപ്പൂരില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് നേരേ സ്വര്‍ണക്കടത്ത് സംഘം നടത്തിയ വധശ്രമക്കേസില്‍, രക്ഷപ്പെട്ട ഒരു പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്. ഉദ്യോഗസ്ഥരെ ഇടിപ്പിച്ച കാര്‍ ഓടിച്ച അരീക്കോട് പത്തനാപുരം സ്വദേശി ഫസല്‍ അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് അപകട സ്ഥലത്തു നിന്ന് രക്ഷപ്പെട്ടതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് കിട്ടിയത്. ഇയാള്‍ പരിസരത്തെ ഒരു വീട്ടില്‍ നിന്ന് മുണ്ടു വാങ്ങിയാണ് രക്ഷപ്പെട്ടത്. അപകട സ്ഥലത്തു വലിച്ചെറിഞ്ഞ നാലു കിലോയോളം വരുന്ന സ്വര്‍ണമിശ്രിതം കണ്ടെടുത്തിട്ടുണ്ട്. അരീക്കോട് ഊര്‍ങ്ങാട്ടിരി പനബ്ലാവ് സ്വദേശി ഷീബയുടെ ഉടമസ്ഥതയിലുള്ള കാറിലാണ് സ്വര്‍ണം കടത്തിയത്.വാഹനം തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.കരിപ്പൂരില്‍ നിന്ന് സ്വര്‍ണം കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞത്. വാഹനം നിര്‍ത്തിയ ശേഷം ഡിആര്‍ഐ ഉദ്യോഗസ്ഥരാണെന്നറിയിച്ചതോടെ ഇവരെ വാഹനം ഇടിച്ചിടുകയായിരുന്നു. ശേഷം ഇടിച്ചിട്ട് വാഹനം ഓടിക്കുകയായിരുന്നു. അതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍പ്പെട്ടു. ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ബൈക്കിലാണ് പരിശോധനയ്ക്കായി
ഡി.ആര്‍.ഐ ഉദ്യോഗസ്ഥനായ ആല്‍ബര്‍ട്ട് ജോര്‍ജിനെയും ഡ്രൈവര്‍ നജീബിനെയും കൊണ്ടോട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് സാരമുള്ളതായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വാഹനത്തില്‍ നിന്ന് ഓടിപ്പോയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തില്‍ കൂടുതല്‍ പേരുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. വാഹനം ഓടിച്ച അരീക്കോട് സ്വദേശി ഫസലിനായി അന്വേഷണം ആരംഭിച്ചു.കരിപ്പൂര്‍ വിമാനത്താവള പരിസരത്തു നിന്ന് സ്വര്‍ണവുമായി വന്ന കാറിനെ പിന്തുടര്‍ന്ന ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച രണ്ടു ബൈക്കുകളില്‍ ഒന്നാണ് ഇടിച്ചു തെറിപ്പിച്ചത്. 25 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ബൈക്ക് പൂര്‍ണമായും തകര്‍ന്നു. കൊടുവള്ളി സ്വദേശി നിസാറാണ് അറസ്റ്റിലായത്. വധശ്രമത്തിന് പൊലീസ് കേസെടുത്തു.
അതേ സമയം ഡിആര്‍ഐ സംഘത്തെ ഇടിച്ച് തെറിപ്പിച്ച സ്വര്‍ണക്കടത്ത് വാഹന ഡ്രൈവര്‍ ഫസല്‍ സംഭവ സ്ഥാലത്ത് നിന്ന് രക്ഷപ്പെട്ടത് ഉടുതുണിയില്ലാതെയാണ്. നിയന്ത്രണം വിട്ട വാഹനം കുറ്റിക്കാട്ടിലെ മരത്തില്‍ ഇടിച്ച് നിന്നതോടെ ഡ്രൈവര്‍ ഇറങ്ങിയോടി.സമീപത്തെ വയലിലൂടെ അടിവസ്ത്രത്തില്‍ ഓടിയ ഫസല്‍ തെട്ടടുത്ത വീട്ടുടമസ്ഥനെ വിളിച്ചുണര്‍ത്തി ഉടുതുണി ആവശ്യപ്പെടുകയായിരുന്നു.
പോലീസിനെ കണ്ട് ഭയന്നോടിയപ്പോള്‍ തുണി നഷ്ടപ്പെട്ടാണ് വീട്ടുടമയോട് ഇയാള്‍ പറഞ്ഞത്.പിന്നീട് നടത്തിയ പരിശോധനയിലാണ് ഇയാളാണ് സ്വര്‍ണക്കടത്ത് വാഹനം ഓടിച്ചതെന്ന് ബോധ്യമായത്.സമീപത്തെ വായലിലൂടെയാണ് പ്രതിരക്ഷപ്പെട്ടത്. ഇയാളുടെ ദൃശ്യങ്ങളും സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

Sharing is caring!