ഒരിടവേളയ്ക്ക് ശേഷം 300 കടന്ന് ജില്ലയിലെ കോവിഡ് രോ​ഗികൾ; ഇന്ന് 324 പേർക്ക് രോ​ഗം

ഒരിടവേളയ്ക്ക് ശേഷം 300 കടന്ന് ജില്ലയിലെ കോവിഡ് രോ​ഗികൾ; ഇന്ന് 324 പേർക്ക് രോ​ഗം

മലപ്പുറം: ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 06) 324 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 280 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 17 പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വൈറസ് ബാധയുണ്ടായ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന എട്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

അതേസമയം ജില്ലയില്‍ ഇന്ന് 202 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 8,594 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗമുക്തി നേടുന്നവര്‍ വര്‍ധിക്കുന്നത് ആശ്വാസകരമാണെന്നും കൂട്ടായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമാണിതെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 06) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാദേശികമായുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആലങ്കോട് – 06, അലനല്ലൂര്‍ – 01, ആനക്കയം – 03, അങ്ങാടിപ്പുറം – 02, എ.ആര്‍ നഗര്‍ – 04, അരീക്കോട് – 09, ആതവനാട് – 01, ചേലേമ്പ്ര – 01, ചെറിയമുണ്ടം – 01, എടക്കര – 01, എടപ്പാള്‍ – 16, എടരിക്കോട് – 02, എടവണ്ണ – 01, കരുവാരകുണ്ട് – 02, കീഴാറ്റൂര്‍ – 01, കോടഞ്ചേരി – 01, കോഡൂര്‍ – 03, കൊളമംഗലം – 01, കൊണ്ടോട്ടി – 01, കോട്ടക്കല്‍ – 06, കുറുവ – 01, മക്കരപ്പറമ്പ് – 03, മലപ്പുറം – 10, മഞ്ചേരി – 14, മങ്കട – 03, മാറഞ്ചേരി – 11, മൂന്നിയൂര്‍ – 08, മൂത്തേടം – 01, മൊറയൂര്‍ – 02, നന്നംമുക്ക് – 03, നിലമ്പൂര്‍ – 04, നിറമരുതൂര്‍ – 01, ഒഴൂര്‍ – 13, പരപ്പനങ്ങാടി – 08, പറപ്പൂര്‍ – 05, പെരിന്തല്‍മണ്ണ – 02, പെരുമണ്ണ – 02, പെരുവള്ളൂര്‍ – 05, പൊന്നാനി – 03, പുലാമന്തോള്‍ – 02, പുളിക്കല്‍ – 02, തലക്കാട് – 02, താനാളൂര്‍ – 03, താനൂര്‍ – 16, തവനൂര്‍ – 03, താഴേക്കോട് – 02, തേഞ്ഞിപ്പലം – 01, തെന്നല – 03, തിരുവാലി – 01, തിരൂര്‍ – 03,
തിരുരങ്ങാടി – 01, തൃക്കലങ്ങോട് -05, ഊര്‍ങ്ങാട്ടിരി – 01, വളാഞ്ചേരി – 01, വള്ളിക്കുന്ന് – 18, വട്ടംകുളം – 09, വാഴയൂര്‍ – 02, വഴിക്കടവ് – 05, വെളിമുക്ക് – 01, വേങ്ങര – 04, വെട്ടം – 03, വെട്ടത്തൂര്‍ – 04, വണ്ടൂര്‍ – 03, സ്ഥലം ലഭ്യമല്ലാത്തത് : 23

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

പള്ളിക്കല്‍ – 01, വട്ടംകുളം – 01, തെന്നല – 01, കോഡൂര്‍ – 01, തിരുര്‍ – 01, തിരൂരങ്ങാടി – 02, താനൂര്‍ – 03, പെരുമ്പടപ്പ് – 01, പരപ്പനങ്ങാടി – 01, തൃപ്രങ്ങോട് – 01, നിറമരുതൂര്‍ – 01, മലപ്പുറം – 01, കല്‍പകഞ്ചേരി – 01, കൊണ്ടോട്ടി – 01.

കുറുവ സ്വദേശിയായ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇതര രാജ്യങ്ങളില്‍ നിന്ന് വന്നവര്‍

പെരുമ്പടപ്പ് – 02, ചേലേമ്പ്ര – 01, വെട്ടത്തൂര്‍ – 01, ഒഴുര്‍ – 01, കോഡൂര്‍ – 01, പരപ്പനങ്ങാടി – 01, എടരിക്കോട് 01.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

മൂന്നിയൂര്‍ – 02, പുറത്തൂര്‍ – 01, പെരിന്തല്‍മണ്ണ – 01, തിരൂരങ്ങാടി – 02, വട്ടംകുളം – 02, കൊണ്ടോട്ടി – 01, വാഴക്കാട് – 01, മഞ്ചേരി – 01, പുളിക്കല്‍ – 01, മങ്കട – 01, കാളികാവ് – 01, അരീക്കോട് – 01, സ്ഥലം ലഭ്യമല്ലാത്തത് : 03.

48,142 പേര്‍ നിരീക്ഷണത്തില്‍

48,142 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,848 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 331 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,017 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്.

ഇതുവരെ 1,25,567 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 1,272 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Sharing is caring!