ഖുറാന് വിശ്വാസികളുടെ ജീവിതത്തിന്റെ കവചമാണെന്നും മന്ത്രി ജലീല്‍ അതിനെ സ്വര്‍ണക്കടത്തിന്റെയും ചട്ട ലംഘനങ്ങളുടെയും കവചമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നു: ഷാഫി പറമ്പില്‍ എം.എല്‍ എ

എടപ്പാള്‍ : ഖുറാന് വിശ്വാസികളുടെ ജീവിതത്തിന്റെ കവചമാണെന്നും മന്ത്രി ജലീല്‍ അതിനെ സ്വര്‍ണക്കടത്തിന്റെയും ചട്ട ലംഘനങ്ങളുടെയും കവചമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നതായി യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍ എ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റി നരിപ്പറമ്പിലെ മന്ത്രിയുടെ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച ചട്ടം പഠിപ്പിക്കല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം
ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷനായി.യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ.പി രാജീവ്,നൗഫല്‍ ബാബു,യു.കെ അഭിലാഷ്, ഒ.കെ ഫാറൂഖ്,സി.കെ ഹാരിസ്, സെക്രട്ടറിമാരായ അഡ്വ:എ.എം രോഹിത്, പി.നിധീഷ്, പി.ഇഫ്തികാറുദ്ധീന്‍,സിദ്ധീഖ് പന്താവൂര്‍, ഷഫീക് കൈമലശേരി, ടി.പി മുഹമ്മദ്, പി.നസറുള്ള, സി.എം പുരുഷോത്തമന് മാസ്റ്റര്‍, ഹാരിസ് മുതൂര്‍, റംഷാദ്, ടി.എം മനീഷ്,അഡ്വ രതീഷ് കൃഷ്ണ, റിയാസ് പഴഞ്ഞി ,മുഹമ്മദ് പാറയില്‍, യൂസഫ് പുളിക്കല്‍, സഫീര്‍ ജാന്‍, ഉമറലി കരേക്കാട്, സുനില്‍ പോരൂര്‍, അഷ്റഫ് കുഴിമണ്ണ, ജംഷീര്‍ പാറയില്‍, സൈഫുദ്ധീന്‍ കണ്ണനാരി, ശബാബ് വക്കരത്ത്, ഹബീബ് ആദ്യശ്ശേരി, വിനു എരമംഗലം, എം.ടി റിയാസ്, കെ.പി ശറഫുദ്ധീന്‍,യാക്കൂബ് കുന്നംപള്ളി,ഹുസൈന് കുട്ടി,പ്രകാശന് കാലടി തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി