വാരിയം കുന്നനെ സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് നീക്കി

വാരിയം കുന്നനെ  സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവിൽ നിന്ന്  നീക്കി

മലപ്പുറം: മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടത്തിന് ചുക്കാൻപിടിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്രസർക്കാർ പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് എടുത്ത്കളഞ്ഞു. ഡിക്ഷ്ണറി ഓഫ് മാർട്ടിയേഴ്‌സ് ഇൻ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ എന്ന പുസ്തകത്തിൽ നിന്നാണ് നീക്കിയത്. പുസ്തകം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുറത്തിറക്കിയത്. എന്നാൽ ഈ പട്ടികയിൽ നിന്ന് മാപ്പിള ലഹളയിൽ ഏർപ്പെട്ടവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇതേതുടർന്നാണ് നടപടി.

ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളെക്കുറിച്ചുള്ളതായിരുന്നു പുസ്തകത്തിന്റെ അഞ്ചാംവാല്യം. ഇതിൽ നിന്നുള്ള വിവരങ്ങളാണ് നിഘണ്ടുവിൽ നിന്നുമെടുത്ത് കളഞ്ഞത്. ഇന്ത്യൻ ഒന്നാം സ്വാതന്ത്ര്യ സമരം മുതൽ സ്വാതന്ത്രലബ്ദിവരെയുള്ള (1857- 1947) രക്തസാക്ഷികളെക്കുറിച്ചുള്ളതായിരുന്നു ഈ പുസ്തകം. അഞ്ച് വാല്യങ്ങളുള്ള പുസ്തകം കഴിഞ്ഞ വർഷം പ്രധാനമന്ത്രിയാണ് പ്രകാശനം ചെയ്തത്.

വാരിയൻകുന്നത്തിന്റെ കഥ ചലചിത്രമാക്കുന്ന വിവരം അറിയിച്ച ചലചിത്ര പ്രവർത്തകർക്കെതിരെയും നേരത്തെ സൈബർ ആക്രമണം ഉണ്ടായിരുന്നു.

Sharing is caring!