പി എസ് സി ഉദ്യോ​ഗാർത്ഥിക്കെതിരെ വധഭീഷണിയെന്ന് പരാതി

എടവണ്ണ: പി എസ് സി നിയമന വിഷയത്തിൽ പ്രതിഷേധിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടതിന് യുവാവിനെതിരെ വധഭീഷണി. എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി കമ്പളവൻ ഹുദൈഫിനെ ആണ് ഫോണിൽ ഭീഷണിപ്പെടുത്തിയത്. കാസർ​​ഗോഡ് ലാസ്റ്റ് ​ഗ്രേഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോ​ഗാർത്ഥിയാണ് ഹുദൈഫ്. എന്നാൽ ഇതുവരെയും നിയമനമൊന്നും ആയിട്ടില്ല. ഈ വിഷയത്തിൽ നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഹുദൈഫ് പ‍ങ്കുവച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് പല നമ്പറുകളിൽ നിന്നായ് വധഭീഷണിയെത്തിയത്. മലപ്പുറം ജില്ല പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.

ബുധനാഴ്ച രാത്രി 10 പണിക്ക് തന്റെ ഫോണിലേക്ക് നെറ്റ് നമ്പറിൽ നിന്ന് ഒരു കോൾ വരികയായിരുന്നു. പി എസ് സിയുമായ് ബന്ധപ്പെട്ട എന്തെങ്കിലും ഇനി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയാണെങ്കിൽ തന്നെയും കൂടെയുള്ള പി എസ് സിയുമായ് ബന്ധപ്പെട്ട ആളുകളെയും കൊല്ലുമെന്നായിരുന്നു ഭീഷണിസന്ദേശം. താനുൾപ്പെടുന്ന പി എസ് സി ഉദ്യോ​ഗാർത്ഥികൾക്ക് അവകാശപ്പെട്ട തൊഴിൽ ലഭിക്കാത്തത് സംബന്ധിച്ച വിഷയങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയിതിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തിലുള്ളതാണ് ഈ ഭീഷണി എന്ന് ഹുദൈഫ് പറഞ്ഞു. ഫോൺറെക്കോർഡിങും പരാതിയും ജില്ലാ പോലീസ് മേധാവിക്ക് അയച്ചിട്ടുണ്ടെന്നും ഹുദൈഫ് പറഞ്ഞു.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *