സംസ്ഥാന ഭരണത്തെയും സി.പിഎം നേതൃത്വത്തെയും മാഫിയകളാണ് നിയന്ത്രിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍

സംസ്ഥാന ഭരണത്തെയും  സി.പിഎം നേതൃത്വത്തെയും മാഫിയകളാണ് നിയന്ത്രിക്കുന്നതെന്ന്  ബി.ജെ.പി സംസ്ഥാന ജനറല്‍  സെക്രട്ടറി സി. കൃഷ്ണകുമാര്‍

മലപ്പുറം: സംസ്ഥാന ഭരണത്തെയും സി.പിഎം നേതൃത്വത്തെയും മാഫിയകളാണ് നിയന്ത്രിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ ആരോപിച്ചു.സംസ്ഥാന ഭരണത്തെ നിയന്ത്രിക്കുന്നത് സ്വര്‍ണ്ണക്കടത്ത് മാഫിയയാണെങ്കില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തെ നിയന്ത്രിക്കുന്നത് മയക്കുമരുന്ന് മാഫിയയാണ്.സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്ത് മലപ്പുറം സിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാലര വര്‍ഷം കൊണ്ട് പാര്‍ട്ടിയും നേതാക്കളും വലിയ രീതിയിലുള്ള സാമ്പത്തിക നേട്ടമാണുണ്ടാക്കിയിട്ടുള്ളത്. കേരളത്തിലെ പ്രമാധമായ എല്ലാ കേസുകളിലെയും പ്രതികള്‍ക്ക് കോടിയേരി കുടുംബവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയരുന്ന സാഹചര്യത്തില്‍ കോടിയേരി ബാലകൃഷ്ണനും കുടുംബവും അവരുടെ ആസ്ഥി വെളിപ്പെടുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി ദേശീയ സമിതി അംഗം പി.ടി. ആലിഹാജി, മേഖലാ പ്രസിഡന്റ് വി.
.ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ.കെ.സുരേന്ദ്രന്‍,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.നാരായണന്‍, ഗീതാ മാധവന്‍, ബാദുഷ തങ്ങള്‍, ഓ.ബി.സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്‍,.രശ്മില്‍ നാഥ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സജീഷ് ഏലായില്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി അജി തോമസ്, , പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസി.എ.പി ഉണ്ണി, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.സി ശങ്കരന്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.സി.നാരായണന്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപ പുഴക്കല്‍, ജന. സെക്രട്ടറി വസന്ത അങ്ങാടിപ്പുറം, ബി ജെ.പി ജില്ലാ ഭാരവാഹികളായ രാജീവ് കല്ലംമുക്ക്, എന്‍.ശ്രീ പ്രകാശ്, പി.പി ഗണേശന്‍ എന്‍.അനില്‍കുമാര്‍, ടി.കെ.അശോക് കുമാര്‍, ഷീബ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു:

Sharing is caring!