ഈമാധ്യമ പ്രവര്‍ത്തകരായ ദമ്പതികള്‍ തങ്ങളുടെ ആദ്യകണ്മണിയുടെ പേരിടല്‍ നടത്തിയത് ആരെയും അത്ഭുതപ്പെടുത്തും

മലപ്പുറം: ലോക്ഡൗണും കോവിഡും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ ആദ്യകണ്മണിയുടെ പേരിടല്‍ കര്‍മം വേറിട്ട രീതിയില്‍ നടത്തി ശ്രദ്ധേയമാവുകയാണ് മാധ്യമപ്രവര്‍ത്തകരായ റഹീസ് റഷീദും അന്നയും. ‘നീയൊരു മരം കേറി പെണ്ണായി വളരുക’, കുഞ്ഞു കണ്മണി എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകനായ റഹീസ് റഷീദ് തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചതാണിത്. ഇതിനിടയില്‍ നാട്ടുകാരെയും വീട്ടുകാരെയും വിളിച്ച് ആഘോഷിച്ചു നടത്തേണ്ട പേരിടല്‍ ചടങ്ങിന് വില്ലനായി കോവിഡ് 19. പക്ഷെ, അങ്ങനെ അങ്ങ് തോറ്റു കൊടുക്കാന്‍ പറ്റുമോ? മാധ്യമപ്രവര്‍ത്തകരായ റഹീസും അന്നയും അതിന് ഒരു വഴി കണ്ടെത്തി. ലോകത്ത് ആരും കണ്ടെത്തിയിട്ടില്ലാത്ത ഒരു വഴി.
കല്‍മേയി ജാന്‍ എന്നാണ് മോള്‍ക്ക് പേരിടാന്‍ നിശ്ചയിച്ചത്. പക്ഷെ, ഈ പേര് എങ്ങനെ ആള്‍ക്കാരെ അറിയിക്കും എന്ന് ആകെ കണ്ഫ്യൂഷന് ആയിരുന്നു. കാരണം ബന്ധുക്കളും സുഹൃത്തുക്കളും എല്ലാരും കൂടി ഒരു വിവാഹത്തിനുള്ള ആളുണ്ട്. പക്ഷെ, നിലവിലെ സാഹചര്യം വച്ച് ആരെയും വിളിച്ച് പരിപാടി നടത്താനും കഴിയില്ല. എങ്കില്‍ പിന്നെ ഒരു പാട്ട് വഴിയായാലോ എന്ന് ഐഡിയ തന്നത് അന്ന തന്നെയാണ്. എങ്കില്‍ അതുതന്നെ നല്ല ഐഡിയ എന്ന് എനിക്കും തോന്നി.
ഈ കോവിഡ് കാലത്ത് ഏറ്റവും ഹിറ്റായ കരളുറപ്പിന്റെ കേരളം എന്ന പാട്ട് എഴുതിയത് സുഹൃത്തായ ജോയ് തമ്മലമാണ്. പിന്നെ ഒന്നും നോക്കിയില്ല ജോയ് ചേട്ടനെ വിളിച്ച് പാട്ട് എഴുതിതരാന്‍ പറഞ്ഞു. സംഗീതം നല്കിയതും പാടിയതും അര്‍ച്ചന ഗോപിനാഥ് ആണ്. ക്യാമറ സഞ്ജു പൊറ്റമ്മലും എഡിറ്റിംഗ് ശ്രീജിത്തും മനോഹരമാക്കി തന്നു. ഇനിയുള്ളത് റിലീസ് ആണ്. എപ്പോഴും ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന നൂറുപേരെ കണ്ടെത്തി അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ ഗാനം റിലീസ് ചെയ്തു. കല്‍മേയി ജാന്‍, ഞങ്ങളുടെ കുഞ്ഞികിളി ഇനി ആ പേരില്‍ അറിയപ്പെടും.
ഇങ്ങനെ ഒരു പേരിടല്‍ ചടങ്ങ് ആദ്യമായിട്ടാണ് കാണുന്നതെന്നു പലരും പറഞ്ഞു. ലോകം തന്നെ നമ്മള് ഇതുവരെ കാണാത്ത അവസ്ഥയിലൂടെ കടന്നു പോവുകയല്ലേ. എല്ലാവരും കൂടി ചേര്‍ന്നുള്ള ആഘോഷങ്ങളൊക്കെ ഇനിയെന്ന് നടക്കും എന്ന് പോലും അറിയില്ല. ഇതിനിടയില്‍ എന്തെങ്കിലും ഓര്‍ത്തുവയ്ക്കാന്‍ വേണ്ടേ എന്ന് കരുതി ചെയ്തതാണ്. റഹീസ് പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ പേര് ഹിറ്റായ കാര്യമൊന്നും അറിയാതെ കുഞ്ഞു കല്‍മേയി അമ്മയുടെ കയ്യില്‍ നല്ല ഉറക്കത്തിലാണ്. ഈ പ്രതിസന്ധികളുടെ കോവിഡ് കാലം ഇങ്ങനെയും പുതുപ്രതീക്ഷകളുടെ, പുതുപുലരികളുടെ, പുതിയ ചിത്രങ്ങളുടെ വാര്‍ത്തെടുക്കല്‍ കൂടിയാണ്
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]