അത് വ്യാജ ഒപ്പ് ആണെങ്കില്‍ ഇനി അതും കൂടെ ബാക്കിയുള്ളൂ

അത് വ്യാജ  ഒപ്പ് ആണെങ്കില്‍  ഇനി അതും കൂടെ  ബാക്കിയുള്ളൂ

മലപ്പുറം: ബിജെപി വക്താവ് സന്ദീപ് വാര്യര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ഒപ്പ് പരാമര്‍ശത്തില്‍ പ്രതികരിച്ച് മലപ്പുറം എംപി പി കെ കുഞ്ഞാലിക്കുട്ടി. ഒപ്പ് വിവാദം തെളിഞ്ഞാല്‍ കൂടുതല്‍ ഗൗരവമുള്ള പ്രശ്‌നമാണ്. അത് വ്യാജ ഒപ്പ് ആണെങ്കില്‍ അതും കൂടെ ഇനി ബാക്കിയുള്ളൂവെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.സംഭവത്തില്‍ ഒപ്പ് വ്യാജമാണോ അല്ലയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ ഒപ്പ് പ്രധാനപ്പെട്ടതാണ്. ഇങ്ങനെ ഒരു സംഭവം കേരളത്തില്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. ഈ വ്യാജ ഒപ്പ് വിഷയം ശരിയാണോയെന്ന് തനിക്കറിയില്ല. ശരിയാണെങ്കില്‍ അതും കൂടെ ഇനി ബാക്കിയുള്ളൂ. മുഖ്യമന്ത്രി മറ്റ് എവിടെയെങ്കിലുമാണെങ്കില്‍ ഒപ്പ് ഇട്ടു നല്‍കാനുള്ള ഉത്തരവാദിത്തം വേറെ ആര്‍ക്കെങ്കിലും നല്‍കണം. അതാണ് പതിവ്. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ് ഇടാന്‍ യാതൊരു തരത്തിലുള്ള വകുപ്പില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.കര്‍ണാടകത്തിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ വലിയ മലയാളി ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസുമായി മയക്കുമരുന്ന് കേസിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം. കേരളീയര്‍ ഇത് അറിയേണ്ട വിഷയമാണ്. ഈ സംഭവത്തില്‍ വളരെ ഗൗരവത്തോടെ തന്നെ അന്വേഷണം നടത്തണം. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കൂടി ഇടപെടണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അതേസമയം ജോസ് കെ മാണി വിഷയം യുഡിഎഫ് യോഗത്തിനുശേഷം സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Sharing is caring!