പെയിന്‍ പാലിയേറ്റീവ് കേന്ദ്രത്തില്‍ മാതാവിനൊപ്പം കഴിയവെ എട്ട് വയസ്സുകാരി പീഡിപ്പിച്ച കേസില്‍ പാലിയേറ്റീവ് സെക്രട്ടറി അറസ്റ്റില്‍

മലപ്പുറം: മലപ്പുറം എ.ആര്‍. നഗര്‍ കുന്നുംപുറത്തെ പെയിന്‍ പാലിയേറ്റീവ് കേന്ദ്രത്തില്‍ മാതാവിനൊപ്പം കഴിയവെ എട്ട് വയസ്സുകാരി പീഡനത്തിനിരയായെന്ന പരാതിയില്‍ പാലിയേറ്റീവ് സെക്രട്ടറി അറസ്റ്റില്‍. കക്കാടംപുറം സ്വദേശി അരീക്കന്‍ സക്കീര്‍ അലി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഒരാള്‍ കൂടി പിടിയിലാകാനുള്ളതായി പൊലീസ് പറഞ്ഞു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് സക്കീര്‍ അലി രാവിലെ സ്റ്റേഷനില്‍ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി.
മലപ്പുറത്തെ അബ്ദുറഹ്മാന്‍ നഗര്‍ പഞ്ചായത്തിലെ കുന്നുംപുറം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററുമായി ബന്ധപ്പെട്ട് എട്ടു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ പാലിയേറ്റീവ് സെക്രട്ടറിയായിരുന്ന സക്കീറിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ മുഹമ്മദ് ഇപ്പോഴും ഒളിവിലാണ്. ആരോപണവിധേയനായ സക്കീര്‍ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഒപ്പുവെച്ച നിവേദനം മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. മുസ്ലിം ലീഗ്, സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി, വെല്‍ഫയര്‍ പാര്‍ട്ടി പ്രതിനിധികളാണ് നിവേദനത്തില്‍ ഒപ്പ് വെച്ചിരുന്നത്. അതിനിടയിലാണ് അറസ്റ്റ്.
കുന്നുംപുറം പാലിയേറ്റീവുമായി ബന്ധപ്പെട്ട് വന്‍ അഴിമതി ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
പാലിയേറ്റീവ് സെന്ററിന് വന്‍ ഫണ്ട് വരുന്നുണ്ടെന്നും അതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതില്‍ ഓഹരി പറ്റുന്നുണ്ടെന്നും ഇതിനെതിരെ ഒരു അന്വേഷണം വരുന്നുണ്ടെങ്കില്‍ എല്ലാവരെയും ബാധിക്കും എന്നത് കൊണ്ടാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രതികളെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നുമാണ് നാട്ടുകാരില്‍ ചിലര്‍ ആരോപിച്ചത്. എട്ടുവയസ്സുകാരിയെ ലൈംഗീക പീഡനത്തിരയാക്കിയ കേസില്‍ രണ്ടുപേര്‍ക്കെതിരെ തിരൂരങ്ങാടി പോലീസ് പോക്സോ പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് പ്രദേശത്തെ രാഷ്ടീയ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രതികളെ രക്ഷിക്കാനായി രംഗത്തിറങ്ങിയിരുന്നത്. 2016ല്‍ കുന്നുംപുറത്തെത്തിയ കോഴിക്കോട് സ്വദേശിയടെയും കുടക് സ്വദേശിനിയുടെയും മകളാണ് പീഡനത്തിനിരയായത്. ക്യാന്‍സര്‍ ബാധിച്ച കുട്ടിയുടെ പിതാവ് 2017ല്‍ മരിച്ചു. ശേഷം, മാതാവും രോഗിയായി കിടപ്പിലായി, ഇവരേയും കുട്ടിയേയും കുന്നുംപുറം പാലിയേറ്റീവ് കെയറിലേക്ക് മാറ്റി സംരക്ഷണം നല്‍കി. ആ സമയത്താണ് പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഉമ്മയും മരിച്ചതോടെ അനാഥയായ പെണ്‍കുട്ടിയുടെ സംരക്ഷണം സക്കീറലി ഏറ്റെടുക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവിന്റെ ആദ്യ ഭാര്യയിലുള്ള മകള്‍, പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പാലിയേറ്റീവ് കെയര്‍ സെക്രട്ടറിയെ സമീപിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ ഇദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന്, പെണ്‍കുട്ടിയുടെ സഹോദരി മെയ് 25ന് മലപ്പുറം ശിശുക്ഷേമ സമിതിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സക്കീറലി പെണ്‍കുട്ടിയെ വിട്ടു കൊടുത്തത്. വീട്ടിലെത്തി ഏതാനും ദിവസം കഴിഞ്ഞാണ് പീഡന വിവരം പെണ്‍കുട്ടി സഹോദരിയോട് പറയുന്നത്. ഇതോടെ, കോഴിക്കോട് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്, ചെല്‍ഡ് ലൈന്‍ മലപ്പുറം ജില്ലയിലെ മഞ്ചേരിയിലെ അഡീഷണല്‍ സെഷന്‍സ് പോക്സോ കോടതിയില്‍ പെണ്‍കുട്ടിയെ ഹാജരാക്കി. മജിസ്ട്രേറ്റ് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
RECENT NEWS

നബിയുടെ പലായന വഴികളെ അടുത്തറിയാന്‍ ആയിരങ്ങള്‍
മലപ്പുറം: മുഹമ്മദ് നബിയുടെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഹിജ്റയുടെ ചരിത്രപരമായ സഞ്ചാര വഴികളിലൂടെയുള്ള യാത്രാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മഅ്ദിന്‍ അക്കാദമിയില്‍ നടന്ന ‘ഹിജ്റ എക്സ്പെഡിഷന്’ പ്രസന്റേഷന് പ്രൗഢമായി. മഅ്ദിന്‍ [...]