ജില്ലയിൽ 146 പേർക്ക് കൂടി കോവിഡ് 19; 317 പേർക്ക് രോഗ മുക്തി
മലപ്പുറം: ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 02) 146 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 120 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 19 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന നാല് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേ സമയം 317 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 7,259 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
ആനക്കയം 11
അങ്ങാടിപ്പുറം 1
അരീക്കോട് 2
ആതവനാട് 8
ചെറുകാവ് 3
ചോക്കാട് 3
എടപ്പാള്‍ 2
എടരിക്കോട് 2
എടയൂര്‍ 1
ഇരിമ്പിളിയം 1
കല്‍പകഞ്ചേരി 2
കണ്ണമംഗലം 1
കാവനൂര്‍ 3
കോട്ടക്കല്‍ 1
കുറ്റിപ്പുറം 1
മലപ്പുറം 3
മമ്പാട് 2
മങ്കട 1
മഞ്ചേരി 8
മൊറയൂര്‍ 2
കൊണ്ടോട്ടി 1
നിറമരുതൂര്‍ 1
ഒഴൂര്‍ 1
പരപ്പനങ്ങാടി 14
പെരിന്തല്‍മണ്ണ 5
പെരുമ്പടപ്പ് 1
പൊന്നാനി 4
പുല്‍പ്പറ്റ 3
പുഴക്കാട്ടിരി 1
രണ്ടത്താണി 1
താനൂര്‍ 3
തെന്നല 1
തിരൂരങ്ങാടി 1
തുവ്വൂര്‍ 1
തിരൂര്‍ 1
ഊര്‍ങ്ങാട്ടിരി 3
വള്ളിക്കുന്ന് 16
വട്ടംകുളം 1
വേങ്ങര 1
വണ്ടൂര്‍ 2
ഉറവിടമറിയാതെ രോഗബാധിതരായവര്‍
പെരിന്തല്‍മണ്ണ 1
തിരുന്നാവായ 1
പെരുവള്ളൂര്‍ 1
എടരിക്കോട് 1
കോട്ടക്കല്‍ 2
ഊര്‍ങ്ങാട്ടിരി 1
കീഴാറ്റൂര്‍ 1
പള്ളിക്കല്‍ 2
ആനക്കയം 2
മഞ്ചേരി 1
ആലപ്പുഴ 1
രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍
പള്ളിക്കല്‍ 1
മഞ്ചേരി 1
താനൂര്‍ 1
ആനക്കയം 1
പെരിന്തല്‍മണ്ണ 1
വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍
അങ്ങാടിപ്പുറം 1
ഒതുക്കുങ്ങല്‍ 1
അരീക്കോട് 1
ഊര്‍ങ്ങാട്ടിരി 1
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
ഊര്‍ങ്ങാട്ടിരി 1
ആനക്കയം 1
താനൂര്‍ 1
47,156 പേര്‍ നിരീക്ഷണത്തില്‍
47,156 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതര ജില്ലക്കാരുള്‍പ്പെടെ 2,387 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 2,241 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 316 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,337 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ ജില്ലയില്‍ ഇതുവരെ പരിശോധനക്കയച്ച 95,916 സാമ്പിളുകളില്‍ 793 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]