മലപ്പുറത്തെ 10-ാംക്ലാസുകാരി ഫാത്തിമയെ കണ്ടുപഠിക്കാം..
മലപ്പുറം: കോവിഡും ലോക്ഡൗണും കാരണം വീട്ടിലിരുന്ന സ്വയംപരിതപ്പിക്കുന്നവര്‍ മലപ്പുറം സ്വദേശിനിയായ ഫാത്തിമയെ മാതൃകയാക്കണം. ലോക്ഡൗല്‍കാലഘട്ടം ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് നേട്ടങ്ങളുടെ പടവുകള്‍ കയറുകയാണ് ഈ പത്താംക്ലാസുകാരി. 40 ദിവസത്തെ പരിശ്രമത്തിനൊടുവില്‍ ലോകോത്തര സര്‍വകലാശാലകളുടെ ഓണ്‍ലൈന്‍ ഹ്രസ്വകാല കോഴ്സുകള്‍ പൂര്‍ത്തിയാക്കി ഫാത്തിമ സമ്പാദിച്ചത് 30 സര്‍ട്ടിഫിക്കറ്റുകളാണ്. ‘കോഴ്സെറ’ എന്ന സൗജന്യ ഓണ്‍ലൈന്‍ പഠനസംവിധാനം വഴി ലോകത്തിലെ വിവിധ സര്‍വകലാശാലകള്‍ അംഗീകരിച്ച കോഴ്സുകളാണ് പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം കൊണ്ടേരിത്തൊടി നൗഫലിന്റെയും ലമീഷിന്റെയും മകള്‍ ഫാത്തിമ പൂര്‍ത്തിയാക്കിയത്.
കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മലപ്പുറം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് അലുമ്നി അസോസിയേഷന് നൗഫലിനയച്ച ഇ-മെയിലാണ് ഫാത്തിമയെ ഹ്രസ്വ കോഴ്സുകളിലേക്കെത്തിച്ചത്. ക്ലാസ് മുറികളിലെ പഠനത്തിനു പകരം സ്കൂളില്‍ വിദൂരപഠനം ആരംഭിച്ചതില്‍നിന്നാണ് വേനലവധിക്ക് സ്കൂള്‍ അടച്ചതോടെ ‘കോഴ്സെറ’ പഠനസൗകര്യം പരീക്ഷിക്കാനുറച്ചത്.
സ്റ്റാന്‍ഫോഡ് യൂനിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രഫസര്‍മാരായ ആന്‍ഡ്രൂ എന്‍ജി, ഡാഫ്നെ കൊല്ലര് എന്നിവര്‍ ചേര്‍ന്ന് 2012ല്‍ സ്ഥാപിച്ച ലോകമെമ്പാടുമുള്ള ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോമാണ് കോഴ്സെറ. രജിസ്റ്റര്‍ ചെയ്ത് പഠനം തുടങ്ങി ആദ്യ സര്‍ട്ടിഫിക്കറ്റ് കിട്ടിയത് ജൂലൈ 14നായിരുന്നു. ലോകോത്തര സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ പഠനം തുടര്‍ന്നുകൊണ്ടേയിരുന്നു.
ആഗസ്റ്റ് 22നകം 22 ഓണ്‍ലൈന്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കി വിവിധ സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ നേടി. പത്താം ക്ലാസ് വിദ്യാര്‍ഥി ഇത്രയധികം കോഴ്സ് പൂര്‍ത്തിയാക്കുന്നത് അസാധാരണ സംഭവമാണെന്നാണ് പി.എസ്.എം.ഒ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. അസീസ് പറയുന്നത്.പൂര്‍വ വിദ്യാര്‍ഥിയായ നൗഫലിന്റെ മകള്‍ ഫാത്തിമയുടെ ലോക്ഡൗണ്‍ കാലയളവിലെ നേട്ടം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഫാത്തിമ പൂര്‍ത്തീകരിച്ച കോഴ്സുകളും സര്‍വകലാശാലയും
1• പോസിറ്റിവ് സൈക്കോളജി (യൂനിവേഴ്സിറ്റി ഓഫ് നോര്‍ത്ത് കാലിഫോര്‍ണിയ)
2• ന്യൂ നോര്‍ഡിക് ഡയറ്റ് – ഗ്യാസ്ട്രോണമി ടു ഹെല്‍ത്ത് (യൂനിവേഴ്സിറ്റി ഓഫ് കോപന്ഹേഗന്)
3• കരിയര്‍ ആസൂത്രണം: നിങ്ങളുടെ കരിയര്‍, നിങ്ങളുടെ ജീവിതം (മാക്വാരി യൂനിവേഴ്സിറ്റി)
4• പാശ്ചാത്യ ലോകത്തിലെ സ്വകാര്യത (ഇ.ഐ.ടി ഡിജിറ്റല്‍)
5• സംഗീതം ബയോളജി: ഞങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട് (ഡ്യൂക് സര്‍വകലാശാല)
6• സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് (ജോണ്‍സ് ഹോപ്കിന്‍സ് യൂനിവേഴ്സിറ്റി)
7• മരുന്ന് കണ്ടെത്തല്‍ (കാലിഫോര്‍ണിയ സാന്‍ ഡിയഗോ സര്‍വകലാശാല)
8• തലച്ചോറിന്റെ ആരോഗ്യം (ബയോഹാക്കിങ് എമോറി യൂനിവേഴ്സിറ്റി)
9• നല്ല വജ്രങ്ങള്‍ക്ക് മുകളിലെ അനുയോജ്യ വജ്രങ്ങള്‍ പ്രവചിക്കല്‍ (പ്രോജക്ട് നെറ്റ്വര്ക്)
10• ആരോഗ്യകരമായ പരിശീലനങ്ങള്‍: പോഷകാഹാരം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, സമൂഹം, കുടുംബ പങ്കാളിത്തം (കോളറാഡോ യൂനിവേഴ്സിറ്റി)
RECENT NEWS
കോഴിക്കോട് ബൈക്കും ബസു കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
കോഴിക്കോട്: കോഴിക്കോട് അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. ഇന്ന് വൈകുന്നേരം 3 മണിയോട് കൂടി കൂമുള്ളി മിൽമ സൊസൈറ്റിയ്ക്ക് സമീപമാണ് അപകടം മലപ്പുറം മൂന്നിയൂർ സലാമത് നഗർ സ്വദേശി രദീപ് നായർ (ദീബു ) ആണ് മരണപ്പെട്ടത് . [...]