രണ്ടുമാസം മുമ്പ് സൗദിയില്‍ നിന്നും നാട്ടിലെത്തി മൂന്നുദിവസം മുമ്പ് മകളുടെ വിവാഹനിശ്ചയം നടത്തിയശേഷം പിതാവ് ഹൃദയാഘാതം മൂലം മരിച്ചു

തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടി സ്വദേശിയും പാലത്തിങ്ങല്‍ പള്ളിപ്പടിയില്‍ താമസക്കാരനുമായ പാലശ്ശേരി മാട്ടുമ്മല്‍ മുഹമ്മദലി (56) ഹൃദയാഘാതം മൂലം മരിച്ചു. രണ്ടുമാസം മുമ്പാണ് സൗദിയില്‍ നിന്നും അവധിക്ക് നാട്ടില്‍ എത്തിയത്. ക്വാറന്റിന് പൂര്‍ത്തിയാക്കി. മൂന്ന് ദിവസം മുമ്പായിരുന്നു മകളുടെ വിവാഹനിശ്ചയം.
പിതാവ് ചെമ്മാട് പി. എം. ഹാര്ഡ്വെയര് ഉടമ അബ്ദുള്ള. മാതാവ്: ആമിന കുഴിയംതടത്തില്‍. ഭാര്യ: സുഹ്റാബി. മക്കള്‍: മുഹമ്മദ് മുഷീര്‍, മുഫീദ, നൂഹ. മരുമക്കള്‍: നഹാസ്ബാബു, നിമാസ്.
സഹോദരങ്ങള്‍: അബ്ദുല്‍ റസാഖ്, നജുമുന്നിസ, ആയിഷാബി, ഫരീദ.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.