മലപ്പുറത്ത് ഇന്ന് 2കോവിഡ് മരണം
മലപ്പുറം: തിങ്കളാഴ്ച തിരുവോണദിവസം തലകറങ്ങി വീണ വയോധിക ചൊവ്വാഴ്ച മരണപ്പെട്ടു. മാറാക്കര കല്ലാര്‍മംഗലം സ്വദേശി വാണിയംതൊടി കൃഷ്ണന്റെ ഭാര്യ കമലാക്ഷിയമ്മ (70) യാണ് ചൊവ്വാഴ്ച മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് വയോധികയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം കോവിഡ് പരിശോധന നടത്തിയപ്പോള്‍ കോവിഡ് പോസിറ്റിവ് ആയതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.അവിടെ വെച്ചാണ് ചൊവ്വാഴ്ച മരണപ്പെട്ടത്. സോഡിയം കുറഞ്ഞതിനെ തുടര്‍ന്നാണ് തല കറക്കം ഉണ്ടായത്. പിന്നീടാണ് കോവിഡ് രോഗം കണ്ടെത്തിയത്. മറ്റു പല അസുഖങ്ങളും ഇവര്‍ക്ക് ഉണ്ടായിരുന്നു. മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് സംസ്‌കരിച്ചു. മക്കള്‍ : മധുസൂദനന്‍, മനോജ്, മഹേഷ്, മിനി.മരുമകന്‍ : വിനോദ്, ലതിക.
ജില്ലയില്‍ രണ്ട് കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒളവട്ടൂര്‍ സ്വദേശിനി ആമിന (95)യാണ് മറ്റൊരാള്‍. ഹൃദ്രോഗം, ഡീജനറേറ്റിവ് ഡിസ്‌ക് ഡിസീസ്, പിത്താശയ രോഗം, ഓസ്റ്റിയോപൊറോസിസ്, മൂത്രനാളി അണുബാധ എന്നിവ അലട്ടിയിരുന്ന ആമിനയെ ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 27നാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിന്‍ഡ്രോം എന്നിവ കണ്ടെത്തിയതോടെ കോവിഡ് ഐസിയുവിലേക്ക് മാറ്റി പ്രോട്ടോകോള്‍ പ്രകാരം ചികിത്സ ആരംഭിച്ചിരുന്നു. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷന്‍ റംഡസവിര്‍ എന്നിവ നല്‍കി. ഓഗസ്റ്റ് 31ന് രോഗിയുടെ ആരോഗ്യ നില വഷളായി.
എസിഎല്‍എസ് പ്രകാരം ചികിത്സ നല്‍കിയെങ്കിലും 31ന് രാത്രി മരുന്നുകളോട് പ്രതികരിക്കാതെ രോഗി മരണത്തിന് കീഴടങ്ങുകയായിരുന്നു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




