മലപ്പുറത്ത് ഹോം അപ്ലയന്‍സ് കടയില്‍ തീപിടുത്തം; ഒരു കോടി നഷ്ടം

മലപ്പുറത്ത്  ഹോം അപ്ലയന്‍സ്  കടയില്‍ തീപിടുത്തം;  ഒരു കോടി നഷ്ടം

മലപ്പുറം: മലപ്പുറം കരുവാങ്കല്ലില്‍ ഗൃഹോപകരണ വില്‍പനശാലക്ക് തീപിടിച്ചു. മീഞ്ചന്ത, വെള്ളിമാട്കുന്ന് കോഴിക്കോട്, മലപ്പുറം, മഞ്ചേരി ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തി തീയണച്ചു. സി പി ഹോം അപ്ലയന്‍സ് എന്ന കടക്കാണ് തീ പിടിച്ചത്.കടയും മൂന്ന് നില കെട്ടിടവും പൂര്‍ണമായും കത്തിനശിച്ചു. ഒരു കോടി രൂപയില്‍ കൂടുതല്‍ നഷ്ടം കണക്കാക്കുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു തീപിടുത്തം.

Sharing is caring!