മലപ്പുറം ഒളവട്ടൂര്‍ സ്വദേശിനി കോവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം ഒളവട്ടൂര്‍  സ്വദേശിനി കോവിഡ്  ബാധിച്ച് മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. ഒളവട്ടൂര്‍ സ്വദേശിനി ആമിനയാണ് (95) കോവിഡ് ബാധിച്ച് മരിച്ചത്. ഹൃദ്രോഗം, ഡീജനറേറ്റിവ് ഡിസ്‌ക് ഡിസീസ്, പിത്താശയ രോഗം, ഓസ്റ്റിയോപൊറോസിസ്, മൂത്രനാളി അണുബാധ എന്നിവ അലട്ടിയിരുന്ന ആമിനയെ ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 27നാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിന്‍ഡ്രോം എന്നിവ കണ്ടെത്തിയതോടെകോവിഡ് ഐസിയുവിലേക്ക് മാറ്റി പ്രോട്ടോകോള്‍ പ്രകാരം ചികിത്സ ആരംഭിച്ചു. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷന്‍ റംഡസവിര്‍ എന്നിവ നല്‍കി. ഓഗസ്റ്റ് 31ന് രോഗിയുടെ ആരോഗ്യ നില വഷളായി. എസിഎല്‍എസ് പ്രകാരം ചികിത്സ നല്‍കിയെങ്കിലും 31ന് രാത്രി മരുന്നുകളോട് പ്രതികരിക്കാതെ രോഗി മരണത്തിന് കീഴടങ്ങി

Sharing is caring!