കാടാമ്പുഴ ക്ഷേത്രപരിസരത്തെ വ്യാപാരികൾക്ക് എം.എൽ.എയുടെ വക ഓണക്കിറ്റുകൾ

കാടാമ്പുഴ ക്ഷേത്രപരിസരത്തെ വ്യാപാരികൾക്ക് എം.എൽ.എയുടെ വക ഓണക്കിറ്റുകൾ

കാടാമ്പുഴ: ക്ഷേത്ര പരിസരത്തെ വ്യാപാരികൾക്ക് ഉത്രാട നാളിൽ എം.എൽ.എയുടെ വക ഓണക്കിറ്റുകൾ. ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ കാടാമ്പുഴ ക്ഷേത്ര പരിസരത്തെ അറുപതിലധികം വരുന്ന വ്യാപാരികൾക്കാണ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കിറ്റുകൾ നൽകിയത്. കോവിഡ് 19 സാഹചര്യത്തിൽ പൂർണ്ണമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ ക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകരെ ആശ്രയിച്ച് കഴിയുന്ന വ്യാപരികൾ കച്ചവട സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ട് മാസങ്ങളായി.ഇത് കാരണം വ്യാപാരികളും കുടുംബങ്ങളും വലിയ ദുരിതത്തിലാണ്. ഇക്കാര്യം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കത്ത് നൽകി സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.പ്രസ്തുത വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് മലബാർ ദേവസ്വം ബോർഡ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റവന്യു (ദേവസ്വം ) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.എൽ.എക്ക് നൽകിയ മറുപടി കത്തിൽ അറിയിച്ചിട്ടുണ്ട്.

വ്യാപാരികളുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് പല വ്യഞ്ജനങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന കിറ്റുകളാണ് എം.എൽ.എ എത്തിച്ച് നൽകിയത്. ഇത് വ്യാപാരികൾക്ക് വലിയ ആശ്വാസമാണ് പകർന്ന് നൽകിയത്.

കാടാമ്പുഴയിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കിറ്റുകൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.മദുസൂദനൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ.സുബൈർ, ജനറൽ സെക്രട്ടറി മൂർക്കത്ത് ഹംസ മാസ്റ്റർ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് വി.കെ ഷഫീഖ് മാസ്റ്റർ, എ.പി. മൊയ്തീൻകുട്ടി മാസ്റ്റർ, കെ.പി. സുരേന്ദ്രൻ, അബൂബക്കർ തുറക്കൽ,
വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ പി.പി. ബഷീർ, കെ.പി. ജമാലുദ്ദീൻ, കെ.സി. കുഞ്ഞുട്ടി, അജിത് പ്രാണ, നീലിമ വേലായുധൻ, എ.പി.മാമുണ്ണി, കാടാമ്പുഴ മോഹനൻ,
എ.പി.ജാഫറലി , ജംഷാദ് കല്ലൻ, ഒ.പി. കുഞ്ഞിമുഹമ്മദ്,
സമീർ പി.കെ.എം, ഷാനവാസ് തുറക്കൽ, സിയാദ് എൻ ,നൗഫൽ തനിമ ,എം.ടി.നിസാർ, ഹരിസുതൻ, മുരളി നമ്പീശൻ, ഒ.മുഹമ്മദ്, എന്നിവർ പങ്കെടുത്തു

Sharing is caring!