കാർത്യായനി അമ്മയ്ക്ക് ഓണപുടവയുമായി എം.എൽ.എ എത്തി

കാർത്യായനി അമ്മയ്ക്ക് ഓണപുടവയുമായി എം.എൽ.എ എത്തി

കൊണ്ടോട്ടി: പുളിക്കൽ പഞ്ചായത്തിലെ കാർത്യായനി അമ്മയുടെ വീട് ടി.വി.ഇബ്രാഹിം എം.എൽ.എ സന്ദർശിച്ച സമയത്ത് ചോർന്നൊലിക്കുന്ന ഓല വീടിൻ്റെ ദയനീയത കണ്ട് എം.എൽ.എ നിർദ്ദേശിച്ച പ്രകാരം swing കൂട്ടായ്മ ഉൾപ്പെടെയുള്ള വരുടെ സഹായത്താൽ ‘സ്നേഹിത കോളിങ്ങ് ബെൽ പദ്ധതി’ പ്രകാരം നിർമിച്ച് നൽകിയ സ്നേഹഭവനത്തിൽ ഒറ്റക്ക് കഴിയുന്ന കാർത്യായനിയമ്മയ്ക്ക് തിരുവോണദിനത്തിൽ ഓണപാടവുമായി എം.എൽ.എ നേരിട്ട് എത്തുകയായിരുന്നു. മുന്നറിയിപ്പില്ലാതെ തൻ്റെ വീട്ടിൽ എത്തിയ എം.എൽ.എ യെകണ്ട കാർത്യായനിയമ്മ ഏറെ സന്തോഷിച്ചു.

എം.എൽ.എ കുറെ സമയം ചിലവഴിച്ച് കാർത്യായനിയമ്മ തനിക്കായി കൊണ്ടുവന്ന ഓണ പുടവ ഉടുത്തു ഓണ പായസം നൽകി എം.എൽ.എയെ സ്വീകരിച്ചു.
വാർഡ് മെമ്പർ കോമളവല്ലി, കെ.വി. ഹുസ്സന്‍ കുട്ടി, ടി. ആലിഹാജി, പി.എന്‍ നബീല്‍, വി.പി ജലീല്‍, കമ്മുക്കുട്ടി, സി.കെ ഹസ്സന്‍, കുഞ്ഞുമുഹമ്മദ്, കടക്കാട്ട് ഉണ്ണി, കെ.പി അസൈനാര്‍, കെ.പി മുഹമ്മദ് ഫാഇസ്, മരക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!