ആയുധം കൊണ്ടും അധികാരം കൊണ്ടും സി.പി.എം കൊല ചെയ്യുന്നു: പി.കെ.നവാസ്
പൊന്നാനി: അനുവിന്റെ ആത്മഹത്യ സർക്കാരിന്റെ നേതൃത്വത്തിലുള്ള കൊലപാതകമാണെന്നും ആയുധം കൊണ്ട് കൊല ചെയ്യുന്ന സി.പി.എം അധികാരം കൊണ്ടും കൊല ചെയ്യുകയാണെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ്. പി.എസ്.സി ഉദ്ദ്യോഗാർത്ഥിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് പിഎസ്.സി ചെയർമാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ചെയർമാന്റെ വസതിയിലേക്ക് എം.എസ്.എഫ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ക്രൂരതേയെ നിസ്സാരവത്കരിക്കാൻ ആത്മാഭിമാനമുള്ള ഒരു മനുഷ്യജീവിക്കും സാധിക്കില്ല. ദിനരാത്രങ്ങൾ കഷ്ടപ്പെട്ട് പട്ടിണിയോട് മല്ലിട്ട് നിരവധി പരീക്ഷകൾ എഴുതിയാണ് അവർ റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കുന്നത്. ഇത്രയധികം ദുഷ്കരമായ കടമ്പ കടന്ന് നിയമനത്തിനായി കാത്തു നിന്നവർക്ക് കാണേണ്ടി വന്നത് ഈ സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളാണ്. തനിക്ക് ലഭിക്കേണ്ട തന്റെ അവകാശമായ കസേരയിൽ മന്ത്രി ബന്ധുവും, പാർട്ടി മിത്രങ്ങളും കയറിയിരിക്കുമ്പോൾ അത് നോക്കിനിൽക്കുന്ന ഏത് ഉദ്ദ്യോഗർത്ഥിയുടെ ഹൃദയമാണ് പിടഞ്ഞു പോകാതിരിക്കുക. ഇത് കൊലപാതാകമാണ്. പ്രതി പിണറായി സർക്കാർ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് കബീർ മുതുപറമ്പ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി വി.കെ.എം ഷാഫി, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫാരിസ് പൂക്കോട്ടൂർ, സംസ്ഥാന സെക്രട്ടറി അഷ്ഹർ പെരുമുക്ക്, ജില്ലാ ജനറൽ സെക്രട്ടറി വി.എ വഹാബ്, ഭാരവാഹികളായ കെ.എം ഇസ്മായിൽ, റാഷിദ് കോക്കൂർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഫർഹാൻ ബിയ്യം, നദീം ഒള്ളാട്ട്, എ.വി.നബീൽ, ജസീൽ പറമ്പൻ എന്നിവർ സംസാരിച്ചു.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]