സൗദിയില്‍ നിന്നും നാട്ടിലേക്കുള്ള മടക്ക യാത്രക്കിടെ ഹൃദയാഘാതം മൂലം മലപ്പുറത്തുകാരന്‍ മരിച്ചു

സൗദിയില്‍ നിന്നും  നാട്ടിലേക്കുള്ള മടക്ക  യാത്രക്കിടെ  ഹൃദയാഘാതം  മൂലം മലപ്പുറത്തുകാരന്‍ മരിച്ചു

മലപ്പുറം: സൗദിയില്‍ നിന്നും നാട്ടിലേക്കുള്ള മടക്ക യാത്രക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മലപ്പുറം എടവണ്ണ മേത്തലങ്ങാടിയിലെ ആര്യന്‍തൊടിക ഷൗക്കത്തലി (59) ആണ് ജിദ്ദയില്‍ നിന്നും നാട്ടിലേക്കുള്ള മടക്ക യാത്രക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് നാട്ടിലേക്ക് പോകുന്നതിനായി ജിദ്ദ എയര്‍പ്പോര്‍ട്ടിലേക്ക് വരുമ്പോഴാണു ഹൃദയാഘാതം സംഭവിച്ചത്. തുടര്‍ന്ന് മഹ്ജര്‍ ആശുപത്രിയിലും പിന്നീട് രാത്രിയോടെ അബ് ഹൂര്‍ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
പതിനഞ്ചു വര്‍ഷത്തോളമായി സൗദിയിലെ മക്ക ഹറമിന് സമീപത്തായി ജോലി ചെയ്തു വരികയായിരുന്ന ഷൗക്കത്തലി മൂന്നു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നു പോയത്. എടവണ്ണയിലെ മുന്‍ കാല ഫുട്‌ബോള്‍ കളിക്കാരനും സെവന്‍സ് ഫുട്‌ബോള്‍ റഫറിയായിരുന്നു. മൃതദേഹം സൗദിയില്‍ ഖബറടക്കും.
ഭാര്യ: കൊട്ടക്കോടന്‍ സല്‍മാബി (പൊങ്ങല്ലൂര്‍),
മക്കള്‍: മുഹമ്മദ് ഷാന്‍, ആയിശ സമര്‍, ആയിശ സഹര്‍, സന മറിയം. മരുമക്കള്‍: അക്ബര്‍ അലി (ഓടായിക്കല്‍), ഹിജാസ് (മലപ്പുറം).
സഹോദരങ്ങള്‍: അഹമ്മദ് കുട്ടി (കല്ലിടുമ്പ്), മുഹമ്മദ് (റിട്ട: സെയില്‍സ് ടാക്‌സ് ജീവനക്കാരന്‍), ഖദീജ (എളമ്പിലക്കോട്), റുഖിയ (പയ്യനാട്), പരേതയായ ഫാത്തിമകുട്ടി (കിഴക്കേതല).

Sharing is caring!