യു എ ഇ കോൺസുലേറ്റിൽ നിന്നെത്തിയ പെട്ടികൾ കസ്റ്റംസ് പരിശോധിച്ചു

യു എ ഇ കോൺസുലേറ്റിൽ നിന്നെത്തിയ പെട്ടികൾ കസ്റ്റംസ് പരിശോധിച്ചു

മലപ്പുറം: യു എ ഇ കോൺസുലേറ്റ് വിവാദത്തിനാധാരമായ മത​ഗ്രന്ഥത്തിന്റെ സാമ്പിൾ വരുത്തി കസ്റ്റംസ് പരിശോധന നടത്തി. ഒരു മത​ഗ്രന്ഥം 576 ​ഗ്രാം ആണെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. സി ആപ്റ്റിലെ അഞ്ച് ഉദ്യോ​ഗസ്ഥരിൽ നിന്നും കസ്റ്റംസ് വിവരങ്ങൾ ശേഘരിച്ചിട്ടുണ്ട്. വട്ടിയൂർകാവ് ഓഫീസിന്റെ ചുമതലക്കാരൻ, ഡെലിവറി സ്റ്റോർ ഇൻചാർജ്, ഡ്രൈവർ, സെക്യൂരിറ്റി ഓഫീസർ, പ്രൊഡക്ഷൻ ഇൻ ചാർജ് എന്നിവരിൽ നിന്നുമാണ് വിവരം ശേ​ഖരിച്ചത്.

യു എ ഇ കോൺയുലേറ്റിൽ നിന്നും 32 പെട്ടികളാണ് സി ആപ്റ്റിലേക്ക് എത്തിച്ചത്. ഇത് സി ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. മത​ഗ്രന്ഥങ്ങൾക്ക് പുറമെ ഇതിൽ എന്തെങ്കിലും ഉണ്ടോ എന്നതടക്കമുള്ള വിശദമായ അന്വേഷണം നടത്തി വരുകയാണെന്നും കസ്റ്റംസ് അറിയിച്ചു.

ജൂൺ 25 ന് മലപ്പുറത്തേക്ക് കൊണ്ടു പോകാനായി സി ആപ്റ്റിന്റെ അടച്ചുമൂടിയ വണ്ടിയിൽ പാഠപുസ്തകങ്ങൾ സൂക്ഷിച്ചിരുന്നു. യു എ ഇ കോൺസുലേറ്റിൽ നിന്നെത്തിയ 32 പെട്ടികളിൽ 30 എണ്ണം പുസ്തകങ്ങൾക്കൊപ്പം മലപ്പുറത്തേക്ക് ഈ വാഹനത്തിൽ കൊണ്ടു പോയി. 2 എണ്ണം ജീവനക്കാരനെ കൊണ്ട് പൊട്ടിച്ചു.അതിൽ മത​ഗ്രന്ഥമായിരുന്നു. ശേഷം പെട്ട് ഡെലിവറി സ്റ്റോറിലേക്ക് മാറ്റി. ഇതിൽ ഒന്ന് കസ്റ്റംസ് അന്വേഷണ ആവശ്യങ്ങൾക്കായ് കൊണ്ടുപോയി.

ഈ മത​ഗ്രന്ഥങ്ങൾ എവിടെ അച്ചടിച്ചു, ആര് കൊടുത്തയച്ചു, ഇവിടെ ലഭ്യമായ മത​ഗ്രന്ഥങ്ങൾ എന്തിന് ഇറക്കുമതി ചെയ്തു എന്ന വിഷയങ്ങളൊക്കെ കസ്റ്റംസ് പരിശോധനയിലാണ്. മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണോ സി ആപ്റ്റിൽ പെട്ടികൾ എത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.

Sharing is caring!