മലപ്പുറത്തിന്റെ അഭിമാന ഫുട്‌ബോള്‍താരം ആഷിക് കുരുണിയന്‍ വിവാഹിതനാകുന്നു

മലപ്പുറം: ഇന്ത്യന്‍ഫുട്‌ബോള്‍താരവും മലപ്പുറത്തിന്റെ അഭിമാനതാരവുമായ ആഷിക് കുരുണിയന്‍ സെപ്റ്റംബര്‍ അഞ്ചിന് വാഹിതനാകുന്നു. തിരൂര്‍ കല്‍പകഞ്ചേരി പറവന്നൂര്‍ സ്വദേശിനിയും കണ്ണൂരില്‍ ബി.ഫാം വിദ്യാര്‍ഥിനിയുമായ അസീലയാണ് വധു. സെപ്റ്റംബര്‍ അഞ്ചിനാണ് നിക്കാഹ്. കോവിഡും ലോക്ഡൗണും കാരണം ആഘോഷങ്ങളൊന്നുമില്ലാതെയാണ് വിവാഹം. ഐ.എസ്.എല്ലില്‍ ബംഗളൂരു എഫ്.സിക്കു വേണ്ടി കളിക്കുന്ന് ആഷിഖ് മലപ്പുറം മലപ്പുറം പട്ടര്‍കടവിലെ കുരുണിയന്‍ അസൈന്‍-ഖദീജ ദമ്പതികളുടെ മകനാണ്. ഇന്ത്യയുടെ അണ്ടര്‍ 19, 20 ടീമുകളുടെ ജേഴ്‌സി അണിഞ്ഞ ആഷിഖ് സീനിയര്‍ സംഘത്തില്‍ 16 അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തു.

Sharing is caring!