കഞ്ചാവ് പ്രതിക്ക് കോവിഡ്: പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ച് ഓഫീസ് താല്‍ക്കാലികമായി അടയ്ക്കാന്‍ നിര്‍ദേശം

കഞ്ചാവ് പ്രതിക്ക് കോവിഡ്:   പരപ്പനങ്ങാടി എക്സൈസ്  റെയ്ഞ്ച് ഓഫീസ്  താല്‍ക്കാലികമായി  അടയ്ക്കാന്‍ നിര്‍ദേശം

പരപ്പനങ്ങാടി: കഞ്ചാവ് കൈവശം വെച്ചതിന് പിടിയിലായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ച് ഓഫീസ് താല്‍ക്കാലികമായി അടയ്ക്കാന്‍ നിര്‍ദേശം. പത്ത് ജീവനക്കാരാണ് ഇതെതുടര്‍ന്ന് സ്വയം നിരീക്ഷണത്തില്‍ പോയിരിക്കുന്നത്. ഓഫീസ് അണുവിമുക്തമാക്കിയതിന് ശേഷം തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മലപ്പുറം ജില്ലയില്‍ ഇതുവരെ ഏഴ് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Sharing is caring!