സൗദിയില്‍ ബഖാലകളിലും വത്കരണം പ്രഖ്യാപിക്കുമെന്ന് സൂചന

റിയാദ്: സഊദിയില്‍ ബഖാലകളിലും സഊദിവത്കരണം പ്രഖ്യാപിക്കുമെന്ന് സൂചന. സഊദി വത്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടക്കുന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. ചെറുകിട, ഇടത്തരം എന്റര്‍പ്രൈസസ് അതോറിറ്റി (മുന്ശാത്) യുമായി സഹകരിച്ച് മന്ത്രാലയം ഇതിനായി സംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്നു മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ വാണിജ്യ മേഖല സഊദിവത്കരണ ഡയറക്ടര്‍ അബ്ദുല്‍സലാം അല്‍ തുവൈജിരി വ്യക്തമാക്കി. കിഴക്കന്‍ പ്രവിശ്യ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വെബ്ബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ ഗവണ്മെന്റ് ഏജന്‍സികളുമായി സഹകരിച്ച് പഠനം നടത്തിയിട്ടുണ്ട്. ഈ മേഖലയില്‍ സഊദിവത്കരണം നടപ്പാക്കുന്നതില്‍ ചില പ്രതിസന്ധികള്‍ നേരിടുന്നതായും അദ്ദേഹം വ്യക്തമാക്കി.
മൈക്രോ, ചെറുകിട, ഇടത്തരം, വന്‍കിട സംരംഭങ്ങള്‍ക്കായി വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിക്കുമെന്നും അഞ്ച് മാസത്തിനുള്ളില്‍ ഒമ്പത് തരം ഔട്ട്ലെറ്റുകളുടെ സഊദി വല്‍ക്കരണത്തെക്കുറിച്ച് പഠിക്കാന്‍ കൗണ്‍സില്‍ ഓഫ് സഊദി ചേമ്പേഴ്സിലെ വാണിജ്യ സമിതിയുമായി ചേര്‍ന്ന് സംയുക്ത സമിതിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് തരം ഔട്ട്ലെറ്റുകളില് സഊദിവല്‍ക്കരണ പദ്ധതിയുമായി ബന്ധപ്പെട്ടു അഞ്ചു മാസത്തിനകം പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പദ്ധതി. ഇതിനു ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാകു.
മാനവ വിഭവ ശേഷി സംവിധാനിച്ച ചെറുകിട, ഇടത്തരം എന്റര്‍പ്രൈസസ് അതോറിറ്റി (മുന്ശാത്) യുമായി സഹകരിച്ചുള്ള സംവിധാനം മൂലം സഊദിവത്കരണം എഴുപത് ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. സെയില്‍സ് ഔട്ലെറ്റുകളില് സഊദിവത്കരണം നടപ്പാക്കുന്നതിന് മുമ്പായി സഊദി ചേംബേഴ്സിലെ സഊദി ദേശീയ വാണിജ്യ സമിതിയുമായി സഹകരിക്കുന്നതില്‍ മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി