മലപ്പുറം കോഡൂര്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം: ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച മലപ്പുറം കോഡൂര്‍ സ്വദേശി മരിച്ചു. കോഡൂര്‍ പഞ്ചായത്തിലെ ആല്‍പ്പറ്റകുളമ്പ് പാറമ്മലിലെ പരേതനായ വടക്കാത്ര സെയ്തുട്ടിയുടെ മകന് വടക്കാത്ര കോയക്കുട്ടി (69) യാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ശ്വാസതടസം കാരണം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പോസറ്റീവ് ഫലം ലഭിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ വെച്ച് വ്യാഴാഴ്ച കാലത്താണ് അന്തരിച്ചത്. കോവിഡ് രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഭാര്യ ആസ്യ. മക്കള്‍ ബുഷൈര്‍, നുഅ്മാന്, സ്വഫ് വാന്‍, ജാഫിര്ഷാന്, ഷമീമ. മരുമക്കള്‍ മുജീബ് റഹ്മാന്, ജിംഷിദ, ആയിഷാ മുഹ്സിന, ബുഷ്താന ഷെറിന്. സഹോദരങ്ങള്‍ ഹമീദ്, കുഞ്ഞാത്തു, പാത്തുമ്മ, പരേതനായ കമ്മുകുട്ടി.
വ്യാഴാഴ്ച വൈകുന്നേരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആല്‍പ്പറ്റക്കുളമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി.
ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍
ആലിപ്പറമ്പ് -1, അമരമ്പലം -3, ആനക്കയം – 4, അരീക്കോട് – 3, ആതവനാട്- 4, ചാലിയാര്‍- 1, ചുങ്കത്തറ- 5, എടക്കര- 6, എടപ്പാള്‍ – 6, എടരിക്കോട് – 1, എടവണ്ണ – 3, ഇരിമ്പിളിയം – 6, കാലടി – 5, കലപ്പകഞ്ചേരി – 1, കാവനൂര്‍ – 2, കീഴാറ്റൂര്‍ – 2, കീഴുപറമ്പ് – 3, കോഡൂര്‍ – 3, കൂട്ടിലങ്ങാടി – 2, കോട്ടക്കല്‍ – 1, കുറുവ – 10, മലപ്പുറം – 14, മമ്പാട് – 4, മഞ്ചേരി – 7, മങ്കട – 1, മേലാറ്റൂര്‍ – 1, മൂന്നിയൂര്‍ – 4, മൂത്തേടം – 3, മൊറയൂര്‍ – 3, നന്നംമുക്ക് – 1, നിലമ്പൂര്‍ – 5, ഒതുക്കുങ്ങല്‍-5 ,ഒഴൂര്‍-1 ,പാണ്ടിക്കാട്-3 ,പരപ്പങ്ങാടി -6 , പറപ്പൂര് -2 ,പെരിന്തല്‍മണ്ണ -4 ,പെരുമണ്ണ-3 ,പെരുവെള്ളൂര്‍-2 ,പൊന്മുണ്ടം-2 ,പൊന്നാനി-3 ,പൂക്കോട്ടൂര്‍-1 ,പോത്തുകല്ല് -2 ,പുല്‍പ്പറ്റ-1 ,രാമനാട്ടുകര-1 ,രണ്ടത്താണി-5 ,താനൂര്‍-2 ,താഴേക്കോട് – 3, തിരൂരങ്ങാടി-1 ,തിരൂര്‍-1 ,വളാഞ്ചേരി-2 , വളവന്നൂര്‍-1 ,വള്ളിക്കുന്ന്-3 , വട്ടംകുളം-11 ,വഴിക്കടവ്-6 , വേങ്ങര-4 ,വെട്ടത്തൂര്‍-1 ,കണ്ണമംഗലം -1.
ഉറവിടം അറിയാത്തവര്‍
ആനക്കയം-2 ,ആതവനാട്-1 ,ചെറുകാവ്-1 ,ചുങ്കത്തറ-1 ,ഇരുമ്പൂഴി -1 ,മക്കരപ്പറമ്പ് -1 ,മലപ്പുറം-1 ,മഞ്ചേരി-1 ,മൂത്തേടം -1 ,നിറമരുതൂര്‍-1 ,പാണ്ടിക്കാട് -1 ,പരപ്പനങ്ങാടി-1 ,പെരുമണ്ണ -1 , പൂക്കോട്ടൂര്‍-2 ,പുഴക്കാട്ടിരി-1 ,താനാളൂര്‍-1 ,തലക്കാട്-1 ,തെയ്യാല -1 , തിരൂരങ്ങാടി-1 ,തിരൂര്‍-1 വള്ളിക്കുന്ന്-2 ,വെങ്ങര -1.
ആരോഗ്യപ്രവര്‍ത്തകര്‍
മലപ്പുറം -2 , നിലമ്പൂര്‍-1 , പെരിന്തല്‍മണ്ണ-1 ,മാറാടി -1.
ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍
മുന്നിയൂര്‍ -2 ( തമിഴ്നാട്).
ഇതര രാജ്യങ്ങളില്‍ നിന്നെത്തിയവര്‍
എടയൂര്‍ 1 ,മൊറയൂര്‍-1 ,തിരുനാവായ -1 ,ചാലിയാര്‍-1 (യൂ .എ .ഇ ), നിലമ്പൂര്‍ -1 (സൗദി), ചോക്കാട് -1 (ഒമാന്‍).
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി